ഇടുക്കി: ഇടുക്കി ചിറ്റാമ്ബാറ ഏലത്തോട്ടത്തില്‍ അതിഥി തൊഴിലാളി വെടിയേറ്റ് മരിച്ചു. വെടിവച്ചത് തോട്ടം ഉടമയെന്ന് പൊലീസ് നല്കുന്ന സൂചന. മരിച്ചയാളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് വെടിവച്ചുവെന്നാണ് സൂചന.
സംഭവത്തില്‍ രണ്ട് പ്രതികളാണുള്ളത്. തോട്ടം ഉടമയാണ് രണ്ടാം പ്രതി. ഇയാള്‍ ഒളിവിലാണ്. എസ്റ്റേറ്റ് സൂപ്രണ്ട് അനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തോട്ടം ഉടമയുടെ പേരിലുള്ള ലൈസന്‍സുള്ള തോക്കില്‍ നിന്നാണ് വെടിയുതിര്‍ത്തത്. തോട്ടം ഉടമയെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊര്‍ജിതമാക്കി.