ഏറ്റുമുട്ടല്‍ നടന്നത് ഭാസ്ക്കരന്‍ പാറയില്‍; ആരേയും കടത്തിവിടാതെ പൊലീസ്

കല്‍പ്പറ്റ: മാവോവാദി-തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടല്‍ നടന്നത് മീന്‍മുട്ടി വെള്ളച്ചാട്ടത്തിന് സമീപമുള്ള ഭാസ്ക്കരന്‍ പാറയില്‍. പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഇവിടം കനത്ത പൊലീസ് നിരീക്ഷണത്തിലാണ്. ഏറ്റുമുട്ടലുണ്ടായെന്ന പറയപ്പെടുന്ന സ്ഥലവും വാളാരംകുന്ന് പ്രദേശങ്ങളും മുമ്ബും മാവോവാദി സാന്നിധ്യം ഉണ്ടായിരുന്ന ഇടങ്ങളാണ്.

വെടിവെപ്പ് നടന്ന സ്ഥലത്തേക്ക് മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരെ കടത്തിവിടുന്നില്ല. എ.ഡി.ജി.പി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉടന്‍ സംഭവസ്ഥലത്തെത്തും. മരിച്ചയാള്‍ പുരുഷനാണെന്നും ആളെ തിരിച്ചറിഞ്ഞിട്ടില്ല എന്നുമാണ് ലഭിക്കുന്ന പ്രാഥമിക വിവരം. സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയാറായിട്ടില്ല.
ഇന്ന് രാവിലെ ഉണ്ടായ ഏറ്റുമുട്ടലിലാണ് മാവോവാദി കൊല്ലപ്പെട്ടത്. ഇയാള്‍ മലയാളിയല്ലെന്നാണ് സൂചന. ആക്രമിക്കാന്‍ മാവോവാദികള്‍ ഉപയോഗിച്ചെന്ന് പറയുന്ന ഒരു തോക്കിന്‍റെ ചിത്രം പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്. ഇരട്ടക്കുഴല്‍ തോക്കിന്‍റെ ചിത്രമാണ് പൊലീസ് പുറത്ത് വിട്ടത്. മാവോവാദി ലഘുലേഖകളും പ്രദേശത്ത് നിന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

വ​ന​മേ​ഖ​ല​യോ​ട് ചേ​ര്‍​ന്ന പ്ര​ദേ​ശ​ത്ത് ത​ണ്ട​ര്‍ ബോ​ള്‍​ട്ട് പ​തി​വ് പ​ട്രോ​ളിങ് ന​ട​ത്തു​ക​യാ​യി​രു​ന്നുവെന്നും ഈ ​സ​മ​യം സാ​യു​ധ​രാ​യ മാ​വോ​യി​സ്റ്റു​ക​ള്‍ വെടിവെക്കുകയായിരുന്നുവെന്നും സ്വ​യ​ര​ക്ഷ​ക്ക് ത​ണ്ട​ര്‍​ബോ​ള്‍​ട്ട് സം​ഘം തിരിച്ച്‌ വെ​ടി​വെച്ചുവെന്നുമാണ് പൊ​ലീ​സ് ഭാ​ഷ്യം.

Related posts

Leave a Comment