ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിൻ തട്ടി യുവാവ് മരിച്ചു

കോട്ടയം: ഏറ്റുമാനൂർ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിൻ തട്ടി യുവാവ് മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ 8.15നാണ് അപകടം.

ചെന്നൈയില്‍ നിന്നും തിരുവനന്തപുരം പോകുകയായിരുന്ന ചെന്നൈ മെയില്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ യുവാവ് ട്രാക്കില്‍ ഇറങ്ങി നില്‍ക്കുകയായിരുന്നു.

ട്രെയിൻ ഇടിച്ച യുവാവ് തല്‍ക്ഷണം മരിച്ചു. ഇവിടെ സ്റ്റോപ്പില്ലാത്ത ട്രെയിൻ അപകടത്തെ തുടർന്ന് പത്ത് മിനിറ്റോളം സ്റ്റേഷനില്‍ നിർത്തിയിട്ടു. മൃതദേഹം മെഡിക്കല്‍ കൊളജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

Related posts

Leave a Comment