രാജ്യത്തുടനീളം തുടർച്ചയായി 18 ദിവസത്തേക്ക് പെട്രോളിന്റെയും ഡീസലിന്റെയും വില മാറ്റമില്ലാതെ തുടരുകയാണ്. പെട്രോൾ, ഡീസൽ വിലകൾക്കായുള്ള അവസാന വില പരിഷ്കരണം ഏപ്രിൽ 15 -നാണ് പ്രഖ്യാപിച്ചത്.
വർഷത്തിന്റെ തുടക്കത്തിൽ, ഫെബ്രുവരി മുതൽ ഇന്ധന വില പുതിയ റെക്കോർഡ് നിലവാരത്തിലേക്ക് ഉയർന്നു. നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനുമുമ്പ് വിലവർധനവ് തുടരുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ മാറ്റമില്ലാതിരുന്ന വില ഇപ്പോൾ തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ വീണ്ടും ഉയരാൻ സാധ്യതയുണ്ട്.

നിലവിൽ ഡൽഹിയിൽ പെട്രോളിന് ലിറ്ററിന് 90.40 രൂപയും ഡീസലിന് ലിറ്ററിന് 80.73 രൂപയുമാണ് വില. പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതൽ നിരക്ക് നൽകുന്ന നഗരമാണ് മുംബൈ. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്ത് ഒരു ലിറ്റർ പെട്രോൾ 96.83 രൂപയ്ക്ക് വിൽക്കുന്നു. നഗരത്തിൽ ഒരു ലിറ്റർ ഡീസൽ 87.81 രൂപയാണ് വില.
ചരക്ക് കൂലി, പ്രാദേശിക നികുതി, വാറ്റ്, ഡീലർ കമ്മീഷൻ എന്നിവ ഉൾപ്പെടുന്ന വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് പെട്രോൾ, ഡീസൽ വില നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ ഡൽഹിയിൽ പെട്രോളിന്റെ അടിസ്ഥാന വില ലിറ്ററിന് 32.67 രൂപയാണ്, ചരക്ക് കൂലി ലിറ്ററിന് 0.28 രൂപയുമാണ്.

ഡീലർമാർക്ക് ലിറ്ററിന് 32.95 രൂപ ഈടാക്കുന്നു, എക്സൈസ് തീരുവ ലിറ്ററിന് 32.90 രൂപയാണ്. റീട്ടെയിൽ വിലയിൽ 3.69 രൂപയുടെ ഡീലർ കമ്മീഷനും ലിറ്ററിന് 20.86 രൂപ വാറ്റും ചേർക്കുന്നു. അതിനാൽ, കേന്ദ്ര-സംസ്ഥാന സർക്കാർ ചുമത്തിയ നികുതികൾ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വിൽപ്പന വിലയുടെ 60 ശതമാനം സംഭാവന ചെയ്യുന്നു.

ഈ മോട്ടോർ ഇന്ധനങ്ങളുടെ വില സാമാന്യവൽക്കരിക്കാനും പെട്രോൾ, ഡീസൽ വിലകൾ GST -യുടെ പരിധിയിൽ കൊണ്ടുവരാനും വിവിധ മേഖലകളിൽ നിന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.

പെട്രോളും ഡീസലും GST -യുടെ കീഴിൽ കൊണ്ടുവന്നാൽ, വാറ്റ് തുക കൂടുതലുള്ള സംസ്ഥാനങ്ങളിൽ ഇന്ധന വില കുറയും, അതേസമയം വാറ്റ് തുക കുറവുള്ള ഇടങ്ങളിൽ വില വർധിക്കും.
അതേസമയം, കൊറോണ വൈറസ് മഹാമാരിയുടെ രണ്ടാം തരംഗം സൃഷ്ടിച്ച പ്രതിസന്ധിയെത്തുടർന്ന് മോട്ടോർ ഇന്ധനങ്ങളുടെ ആവശ്യം വൻതോതിൽ ഇടിഞ്ഞിരിക്കുകയാണ്.2021 ഏപ്രിലിൽ രാജ്യത്തെ ഇന്ധന വിൽപ്പന ഇടിഞ്ഞു. പകർച്ചവ്യാധി ഇന്ത്യയെ ബാധിക്കുന്നതിനാൽ, അണുബാധയുടെ വ്യാപനം തടയുന്നതിനായി പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ മാസം ഇന്ധന വിൽപ്പന കുത്തനെ താഴ്ന്നിരുന്നു.
2019 ഏപ്രിലിനെ അപേക്ഷിച്ച് 2021 ഏപ്രിൽ അവസാനത്തോടെ ഇന്ത്യയിലെ മൊത്തം ഇന്ധന ആവശ്യകത 7.0 ശതമാനം കുറഞ്ഞു.