ഹരിപ്പാട്: കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ കോണ്‍ഗ്രസുകാര്‍ തടഞ്ഞത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ. ഏതോ മന്ത്രിയുടെ വാഹനമാണെന്ന് തെറ്റിദ്ധരിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞത്.
ശനിയാഴ്ച രാത്രി ദേശീയപാതയില്‍ ഹരിപ്പാട് കെഎസ്ആര്‍ടിസി ജംഗ്ഷന് സമീപമാണ് സംഭവം.കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹരിപ്പാട് നഗരത്തില്‍ പ്രകടനം നടത്തിയ കോണ്‍ഗ്രസുകാര്‍ ദേശീയപാത ഉപരോധിച്ചു.
ഇതിനിടിയില്‍ ദേശീയപാതയിലൂടെ പോലീസിന്റെ പൈലറ്റ് ജീപ്പും പിന്നില്‍ കൊടിവെച്ച കാറും കണ്ടപ്പോള്‍ ഏതോ മന്ത്രിയുടെ വാഹനമാണെന്ന് ധരിച്ചാണ് പ്രവര്‍ത്തകര്‍ ജീപ്പിന് മുന്നിലേക്ക് ചാടി വാഹനം നിര്‍ത്തിച്ചത്.
കാറിനു നേരെ പ്രവര്‍ത്തകര്‍ വരുന്നത് കണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കാറിനുള്ളിലെ ലൈറ്റ് ഇട്ട് ചിരിച്ചുകൊണ്ട് ഗ്ലാസ് താഴ്ത്തുകയും ചെയ്തു.
പ്രവര്‍ത്തകര്‍ക്ക് അബദ്ധം പറ്റിയത് മനസിലായ വി.ഡി. സതീശന്‍ സമരത്തിന് പിന്തുണ അറിയിച്ചശേഷം യാത്ര തുടരുകയായിരുന്നു.
സംസ്ഥാനത്തെ ഒൻപത് പൊതുമേഖലാ സ്ഥാപനങ്ങളുടെ 220 ഉത്പന്നങ്ങൾ ഇനി മുതൽ ഓൺലൈനായി വാങ്ങാം.
സ്വതന്ത്രവും ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്നതുമായ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സുമായി (ഒ.എൻ.ഡി.സി) സംസ്ഥാന വ്യവസായ വകുപ്പ് വെള്ളിയാഴ്ച ധാരണാപത്രം ഒപ്പിട്ടതോടെയാണിത്.
പൊതുമേഖലാ ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഒ.എൻ.ഡി.സിയുമായി ധാരണയിൽ എത്തിയത്.
വ്യവസായ വകുപ്പിന് വേണ്ടി പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ലയും ഒ.എൻ.ഡി.സി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ തമ്പി കോശിയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു.