കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍മന്ത്രി എ.സി മൊയ്തീന്‍ എം.എല്‍.എ ഇ.ഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായി.
അഭിഭാഷകര്‍ക്കൊപ്പമാണ് മൊയ്തീന്‍ ഇ.ഡി ഓഫീസില്‍ എത്തിയത്. രണ്ട് തവണ ഹാജരാകാതിരുന്ന മൊയ്തീന്‍ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനു ശേഷമാണ് ഹാജരായത്.
മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ഇ.ഡി വിളിപ്പിച്ചതുകൊണ്ടു വന്നുവെന്ന് മൊയ്തീന്‍ പ്രതികരിച്ചു. അനൂപ് ഡേവിസ് എന്ന സിപിഎം കൗണ്‍സിലറും ചോദ്യം ചെയ്യലിന് ഹാജരായി.
ആരോപണം നേരിടുന്ന സിപിഎം കൗണ്‍സിലര്‍മാരെ എല്ലാം ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചുകൊണ്ടിരിക്കുകയാണ്.