“എ​ന്താ.. ശി​വ​ശ​ങ്ക​റെ പേ​ടി​യാ​ണോ?’; ക​സ്റ്റം​സി​നെ വി​റ​പ്പി​ച്ച്‌ കോ​ട​തി

കൊച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ എം. ​ശി​വ​ശ​ങ്ക​റെ ക​സ്റ്റ​ഡി​യി​ല്‍ വേ​ണ​മെ​ന്ന അ​പേ​ക്ഷ പ​രി​ഗ​ണി​ക്ക​വെ ക​സ്റ്റം​സി​നെ രൂ​ക്ഷ​മാ​യ വി​മ​ര്‍​ശി​ച്ച്‌ അ​ഡീ​ഷ​ണ​ല്‍ സി​ജെ​എം കോ​ട​തി. ക​സ്റ്റ​ഡി അ​പേ​ക്ഷ​യി​ല്‍ കു​റ്റം എ​ന്തെ​ന്ന് പ​റ​യാ​തെ ശി​വ​ശ​ങ്ക​റി​നെ മാ​ധ​വ​ന്‍ നാ​യ​രു​ടെ മ​ക​ന്‍ ശി​വ​ശങ്ക​റെ​ന്ന് വി​ശേ​ഷി​പ്പി​ച്ച​ത് പേ​ടി​യാ​യി​ട്ടാ​ണോ​യെ​ന്ന് കോ​ട​തി ചോ​ദി​ച്ചു.

കോ​ട​തി രേ​ഖ​യി​ല്‍ ശി​വ​ശ​ങ്ക​റി​ന്‍റെ പ​ദ​വി​ക​ളെ​ക്കു​റി​ച്ച്‌ ക​സ്റ്റം​സ് പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഇ​തി​ന് മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല്ലാ ഏ​ജ​ന്‍​സി​ക​ളും ന​ട​പ​ടി സ്വീ​ക​രി​ച്ച​തി​ന് ശേ​ഷം പ​തി​നൊ​ന്നാം മ​ണി​ക്കൂ​റി​ലാ​ണ് ക​സ്റ്റം​സ് അറസ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. പ​തി​നൊ​ന്നാം മ​ണി​ക്കൂ​റി​ല്‍ എ​ന്തി​നാ​ണ് ശി​വ​ശ​ങ്ക​റെ അ​റ​സ്റ്റ്‍ ചെ​യ്ത​ത് ?. ഇ​തി​ന് പ്രേ​രി​പ്പി​ച്ച ഘ​ട​ക​മെ​ന്ത​ന്നും കോ​ട​തി ചോ​ദി​ച്ചു.

പ​തി​വ് ശൈ​ലി​യി​ലു​ള്ള ക​സ്റ്റ​ഡി അ​പേ​ക്ഷ മാ​ത്ര​മാ​ണി​തെ​ന്നും ശി​വ​ശ​ങ്ക​റെ എ​ന്തി​ന് ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന് പോ​ലും ക​സ്റ്റം​സ് ഹ​ര്‍​ജി​യി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നി​ല്ലെ​ന്നും കോ​ട​തി കു​റ്റ​പ്പെ​ടു​ത്തി.

ഈ ​സ​മ​യം വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗ് വ​ഴി ശി​വ​ശ​ങ്ക​റും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി​രു​ന്നു. ശി​വ​ശ​ങ്ക​റെ കോ​ട​തി അ​ഞ്ച് ദി​വ​സ​ത്തെ ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു.

അ​തേ​സ​മ​യം, ഡോ​ള​ര്‍ കേ​സി​ല്‍ സ്വ​പ്‌​ന, സ​രി​ത്ത് എ​ന്നി​വ​രെ​യും ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ലാ​ണ് ക​സ്റ്റ​ഡി ആ​വ​ശ്യ​പ്പെ​ട്ട് ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

Related posts

Leave a Comment