എ​ത്ര ആ​ഴ​ത്തി​ല്‍ കു​ഴി​ച്ചി​ട്ടാ​ലും സ​ത്യം പു​റ​ത്തു​വ​രും, പൊ​തു​സ​മൂ​ഹം വി​ല​യി​രു​ത്ത​ട്ടെ: സ്പീ​ക്ക​ര്‍ പി ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍

മ​ല​പ്പു​റം: അ​പ​വാ​ദ വ്യ​വ​സാ​യ​ങ്ങ​ള്‍ അ​ഭി​ര​മി​ക്കു​ന്ന​വ​ര്‍ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ക്കി​ല്ലെ​ന്നു സ്പീ​ക്ക​ര്‍ പി ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍. എ​ത്ര ആ​ഴ​ത്തി​ല്‍ കു​ഴി​ച്ചി​ട്ടാ​ലും സ​ത്യം പു​റ​ത്തു​വ​രു​മെ​ന്നും സ്പീ​ക്ക​ര്‍ പ​റ​ഞ്ഞു. തദ്ദേശതെരഞ്ഞെടുപ്പില്‍ ശക്തമായ ജനവികാരമുണ്ടാകുമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. അപവാദങ്ങളില്‍ അഭിരമിക്കേണ്ടവരല്ല, വികസന കാര്യങ്ങളില്‍ ഇടപെടുന്നവരാണ് ഈ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയെന്ന് സ്പീക്കര്‍ പറഞ്ഞു.

ബ്രേക്കിംഗ് ന്യൂസുകളിലെ ആഹ്ലാദത്തില്‍ വസ്തുത മറക്കരുത്. സത്യം എത്ര ആഴത്തില്‍ കുഴിച്ചിട്ടാലും പുറത്തുവരും. മുഖ്യമന്ത്രിക്കെതിരായ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കുമെന്നും സ്പീക്കര്‍ എന്ന നിലയില്‍ അഭിപ്രായ പ്രകടനത്തിന് പരിമിതിയുണ്ടെന്നും അദ്ദേഹം കൂട്ടച്ചേര്‍ത്തു. നാടിന്റെ വികസനവും ഓരോ പ്രദേശങ്ങളില്‍ നടക്കേണ്ട വികസനവും ഏത് തരത്തില്‍ വേണമെന്ന് തെരഞ്ഞെടുക്കുകയാണ്. അതിനാല്‍ അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ വിജയിക്കില്ല. ആരോപണങ്ങള്‍ എത്രത്തോളം ശരിയാണെന്ന് പൊതുസമൂഹം വിലയിരുത്തട്ടേയെന്നും സ്പീക്കര്‍ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സ്പീക്കര്‍.

കെ ​സു​രേ​ന്ദ്ര​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളി​ല്‍ എ​ത്ര​ത്തോ​ളം ശ​രി​യാ​ണെ​ന്ന് പൊ​തു​ജ​നം മ​ന​സി​ലാ​ക്ക​ട്ടെ. ഇ​വ​യ്ക്കെ​തി​രേ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നെ കു​റി​ച്ച്‌ ആ​ലോ​ചി​ക്കു​ന്നു. മാ​ധ്യ​മ​ങ്ങ​ള്‍ മൊ​ഴി​ക​ളോ റി​പ്പോ​ര്‍​ട്ടു​ക​ളോ ക​ണ്ടി​ട്ട​ല്ല റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​തെ​ന്നും ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ വി​മ​ര്‍​ശി​ച്ചു.

Related posts

Leave a Comment