ദുബായ്: ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ ക്ഷാമം ഉണ്ടായാല്‍ തങ്ങള്‍ ഉത്തരവാദിയല്ലെന്നു സൗദി അറേബ്യ.
സൗദിയുടെ എണ്ണ ഉത്പാദന കേന്ദ്രങ്ങളില്‍ യെമനില്‍നിന്ന് ഇറാന് പിന്തുണയുള്ള ഹൂതി വിമതര്‍ ആക്രമണം നടത്തിയതിനു പിന്നാലെയാണു സൗദിയുടെ പ്രതികരണം.
ഒപ്പെക്കുമായും മറ്റ് എണ്ണ ഉത്പാദന രാജ്യങ്ങളുമായും കരാറുള്ള സൗദിക്ക് എണ്ണ ഉത്പാദനം വര്‍ധിപ്പിക്കാന്‍ കഴിയില്ല. റഷ്യ യുക്രെയ്ന് അധിനിവേശം ആരംഭിച്ചശേഷം എണ്ണവില വര്‍ധിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണു സൗദിയുടെ പ്രസ്താവന. നിലവില്‍, റിക്കാര്‍ഡ് വിലയ്ക്കാണ് അമേരിക്കക്കാര്‍ പെട്രോള്‍ വാങ്ങുന്നത്. ഇന്നലെ ഒരു ബാരല്‍ ബ്രെന്റ് ക്രൂഡിന് 112 ഡോളറാണ് അന്താരാഷ്ട്രവിപണിയില്‍ വില.