ന്യൂഡല്‍ഹി: വായ്പ കുടിശ്ശിക പൂര്‍ണമായി തിരിച്ചടില്‍ തനിക്കെതിരായ കേസ് അവസാനിപ്പിക്കുമെന്ന വാഗ്ദാനം അംഗീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് വിവാദ മദ്യവ്യവസായി വിജയ് മല്യ. കോവിഡ് പ്രതിസന്ധി നേരിടാന്‍ 20 ലക്ഷം കോടി രൂപയുടെ സാമ്ബത്തിക പാക്കേജ് പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാരിനെ മല്യ അഭിനന്ദിച്ചു. എന്നാല്‍ വായ്പ കുടിശ്ശിക അടക്കുമെന്ന ആവര്‍ത്തിച്ച തെന്റ വാഗ്ദാനം സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും മല്യ പരിഭവിച്ചു.
”കോവിഡ് പാക്കേജ് പ്രഖ്യാപിച്ച സര്‍ക്കാരിന് അഭിനന്ദനം. അവര്‍ക്ക് ആവശ്യമുള്ളത്ര കറന്‍സി അടിക്കാന്‍ കഴിയും. എന്നാല്‍ എസ്.ബി.ഐയില്‍ നിന്നെടുത്ത വായ്പ നൂറുശതമാനവും തിരിച്ചടക്കുമെന്ന എന്നെപോലുള്ളവരുടെ വാഗ്ദാനം നിരന്തരം നിരസിക്കേണ്ട ആവശ്യമുണ്ടോ? നിരുപാധികം എെന്റ പണം സ്വീകരിക്കുക. എന്നിട്ട് എനിക്കെതിരായ കേസ് പിന്‍വലിക്കുക” മല്യ ട്വീറ്റ് ചെയ്തു.
മുമ്ബും വായ്പ കുടിശ്ശിക പൂര്‍ണമായി തിരിച്ചടിക്കാമെന്ന് പറഞ്ഞ് മല്യ ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യയിലേക്ക് നാടുകടത്തുന്നതിനെതിരെ സമര്‍പ്പിച്ച ഹരജി ലണ്ടന്‍ ഹൈകോടതി തള്ളിയതിനെ തുടര്‍ന്ന് മല്യ ബ്രിട്ടീഷ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്നായി 9,000 കോടി രൂപയുടെ വായ്പയെടുത്താണ് കിങ്ഫിഷര്‍ ഉടമ വിജയ് മല്യ മുങ്ങിയത്. ബ്രിട്ടനില്‍ അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി.