ചെന്നൈ: ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ തുടങ്ങി. ചെന്നൈയ്‌ക്ക് സമീപം റെഡ് ഹില്‍സിലുളള ഫാംഹൗസില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകള്‍. കൊവിഡ് ഭീതിയ്ക്കിടെയിലും അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാന്‍ കാലാ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധിയാളുകളാണ് എത്തിയത്.
ഓഗസ്‌റ്റ് അഞ്ചിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചെന്നൈ എം.ജി.എം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട എസ്.പി ബിയുടെ നില ഓഗസ്‌റ്റ് 14ഓടെ ഗുരുതരമായി. തുടര്‍ന്ന് രോഗം ഭേദമാകാന്‍ പ്ളാസ്‌മാ തെറാപ്പി നടത്തി.സെപ്‌തംബര്‍ ഏഴിന് അദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിയിരുന്നു.
തുടര്‍ന്ന് ഭാര്യയുമൊത്ത് വിവാഹ വാര്‍ഷികം ആശുപത്രിയില്‍ ആഘോഷിച്ചു. എന്നാല്‍ അപ്പോഴും വെന്റിലേറ്ററില്‍ തന്നെയായിരുന്ന എസ്.പി.ബിയുടെ നില പിന്നീട് വഷളാകുകയും, ഇന്നലെ ഉച്ചയ്‌ക്ക് ഒരുമണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു.