ചെന്നൈ : പ്രശസ്ത ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. .കഴിഞ്ഞ 24 മണിക്കൂറില്‍ ആരോഗ്യനില കൂടുതല്‍ വഷളായെന്നും ഇന്നലെ പുറത്തിറങ്ങിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. കോവിഡ് ഭേദമായെങ്കിലും യന്ത്രസഹായത്തിലാണ് ഹൃദയവും, ശ്വാസകോശവും പ്രവര്‍ത്തിക്കുന്നത്. പ്രമേഹ സംബന്ധമായ പ്രശ്നങ്ങള്‍ കൂടി അലട്ടുന്നതും നില വഷളാകാന്‍ കാരണമായി.
ഓഗസ്റ്റ് അഞ്ചിനാണ് എസ്പിബിയെ ചെന്നൈ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ആദ്യം വീട്ടില്‍ ചികിത്സ തേടാമെന്ന് തീരുമാനിച്ചു ആരോഗ്യനില വഷളായതോടെ വീണ്ടും ആശുപത്രിയിലാക്കി. ഓഗസ്റ്റ് പതിനാലോടെ അദ്ദേഹത്തിന്റെ ആരോഗ്യനില തീര്‍ത്തും വഷളായത് വലിയ ആശങ്കയ്ക്ക് കാരണമായിരുന്നു