എസ്എസ്എല്‍സി പരീക്ഷ ഫലം നാളെ ഉച്ചയ്ക്ക്; ഫലമറിയാം ഇവയിലൂടെ

തിരുവനന്തപുരം∙ എസ്എസ്എല്‍സി പരീക്ഷ ഫലം നാളെ ഉച്ചയ്ക്ക് രണ്ട് മണിയോടെ പ്രഖ്യാപിക്കും. കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ഉള്‍പ്പെടെയുള്ള സൈറ്റുകളിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഫലം അറിയാനാകും. ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാ ഫലവും നാളെ പ്രഖ്യാപിക്കും.
www.result.kite.kerala.gov.in എന്ന പ്രത്യേക വെബ് പോർട്ടൽ വഴിയും ‘സഫലം 2020′ എന്ന മൊബൈല്‍ ആപ് വഴിയും .’സഫലം 2020’ എന്ന മൊബൈല്‍ ആപ് വഴിയും ഫലമറിയാൻ കൈറ്റ്, സംവിധാനം ഒരുക്കിയിട്ടുണ്ട്. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം ജൂലൈ 10നകം പ്രഖ്യാപിക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ നേരത്തെ അറിയിച്ചിരുന്നു. പരീക്ഷകൾ മാർച്ച് 10നു ആരംഭിച്ചെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ മാർച്ച് 19ന് നിർത്തിവച്ചു. പിന്നീട് മേയ് 26 മുതൽ 30വരെ നടത്തി.

Related posts

Leave a Comment