മൂവായിരത്തിന് മുകളില്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ക്യാമ്പസ്സില്‍ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയുടെ റിസള്‍ട്ടില്‍ മാത്രം സാങ്കേതിക പ്രശ്‌നം വരികയും
അത് കെ എസ് യൂ പ്രവര്‍ത്തകര്‍ക്ക് മാത്രം കിട്ടുകയും അവര്‍ വഴി മാധ്യമങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യുന്നതിനെ അതത്രയും നിഷ്‌കളങ്കമാണെന്ന വിശ്വാസം തല്‍ക്കാലം തനിക്കില്ലെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോ.
പരീക്ഷയെഴുതാന്‍ ഹാജരാകാതിരുന്ന എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ജയിച്ചതായുള്ള വിവാദം പുറത്തുവരുന്ന സാഹചര്യത്തില്‍ ഫേസ്ബുക്കിലൂടെയാണ് ആര്‍ഷോയുടെ പ്രതികരണം.
സംഭവത്തില്‍ ഗൂഡാലോചനയുണ്ട് എന്ന രീതിയിലുള്ള സൂചനയാണ് ആര്‍ഷോ നടത്തുന്നത്. നേരത്തേ എസ്‌എഫ്‌ഐ യ്ക്ക് എതിരേ ഗൂഡാലോചന നടക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി. ഗോവിന്ദന്‍ പ്രതികരിച്ചിരുന്നു.