എല്ലാ പ്രായക്കാര്‍ക്കും ആരാധനാലയങ്ങളില്‍ പ്രവേശനം നല്‍കണം,​ 65 വയസ് കഴിഞ്ഞവര്‍ക്ക് ദേവാലയങ്ങളില്‍ വിലക്കേര്‍പ്പെടുത്തുന്നത് ശരിയല്ല: മാര്‍ ക്ലിമ്മീസ് കാതോലിക്കാബാവ

തിരുവനന്തപുരം: പ്രായപരിധിയില്ലാതെ എല്ലാ വിശ്വാസികള്‍ക്കും ആരാധനാലയങ്ങളില്‍ പ്രവേശനം അനുവദിക്കണമെന്ന് മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാബാവ ആവശ്യപ്പെട്ടു. 65 വയസ് കഴിഞ്ഞവര്‍ക്ക് ദേവാലയങ്ങളില്‍ പ്രവേശനവിലക്ക് ഏര്‍പ്പെടുത്തുന്നത് ശരിയല്ല. വിശുദ്ധകുര്‍ബാന കൊള്ളാന്‍ പ്രായമേറിയവര്‍ക്ക് പ്രത്യേക സമയക്രമം ഏര്‍പ്പെടുത്തണം.

ദൈവാരാധന വിശ്വാസിക്ക് മാറ്റിവയ്ക്കാനാകാത്തതാണ്. അവര്‍ക്കും ഒരിടം നല്‍കേണ്ടതാണ്. 65 കഴിഞ്ഞവര്‍ക്ക് ദേവാലയങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തത് ശരിയല്ല. കൊവിഡ് കാരണം വന്ന നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചവരാണ് വിശ്വാസികള്‍. വിശുദ്ധകുര്‍ബാന നാവില്‍ നല്‍കുന്നതിന് പകരം കയ്യില്‍ നല്‍കി. രോഗവ്യാപനം തടയാനുള്ള എല്ലാമുന്‍കരുതലുകളും ദേവാലയങ്ങള്‍ ഒരുക്കുമെന്നും കാതോലിക്കബാവ പറഞ്ഞു

Related posts

Leave a Comment