ന്യുഡല്‍ഹി: മാനനഷ്ടക്കേസില്‍ സൂറത്ത് കോടതി രാഹുല്‍ ഗാന്ധിയെ രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചതോടെ അദ്ദേഹത്തിനു മുന്നില്‍ മറ്റൊരു വെല്ലുവിളിയും.
ഒരു ക്രിമിനല്‍ കേസില്‍ രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ ശിക്ഷ ലഭിക്കുന്ന ജനപ്രതിനിധ ആ സ്ഥാനത്തുനിന്ന് അയോഗ്യനാകുമെന്ന നിയമമാണ് വെല്ലുവിളിയാകുന്നത്.
മാനനഷ്ടക്കേസില്‍ കോടതി പരമാവധി ശിക്ഷയായ രണ്ട് വര്‍ഷം തന്നെ വിധിച്ചതോടെ പാര്‍ലമെന്റ് അംഗമായ രാഹുല്‍ ഗാന്ധിയ്ക്ക് അയോഗ്യത നേരിടും.
അപ്പീല്‍ പോയി ശിക്ഷയിലും വിധിയിലും സ്‌റ്റേ നേടിയാല്‍ മാത്രമേ രാഹുല്‍ ഗാന്ധിക്ക് അംഗത്വം നിലനിര്‍ത്താന്‍ കഴിയൂ.
ശിക്ഷ വിധിച്ചാല്‍ ഒരു സിറ്റിംഗ് അംഗത്തിന് മൂന്നു മാസം അയോഗ്യത നടപ്പിലാകില്ലെന്ന വ്യവസ്ഥ സുപ്രീം കോടതി 2018ല്‍ എടുത്തുമാറ്റിയിരുന്നു.
ലക്ഷദ്വീപ് എം.പിയെ അടുത്തകാലത്ത് ഒരു കേസില്‍ ശിക്ഷിച്ചതോടെ അയോഗ്യനാക്കിയെങ്കിലും അദ്ദേഹം സ്‌റ്റേ സമ്ബാദിച്ചതോടെ അത് മറികടന്നിരുന്നു.
വിധി വന്നതിനു പിന്നാലെ ലോക്‌സഭാ സെക്രട്ടേറിയറ്റ് അദ്ദേഹത്തെ അയോഗ്യനാക്കി വിജ്ഞാപനം ഇറക്കുകയും ചെയ്തിരുന്നു.
അതേസമയം, ശിക്ഷ ലഭിച്ച രാഹുല്‍ ഗാന്ധിക്ക് സൂറത്ത് കോടതി ജാമ്യവും അനുവദിച്ചിട്ടുണ്ട്.
രാഹുല്‍ ഗാന്ധിയുടെ ലണ്ടനിലെ പ്രസംഗം അടക്കമുള്ള വിഷയങ്ങളില്‍ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പാര്‍ലമെന്റില്‍ ബഹളം തുടരുന്നതിനിടെയാണ് കോടതി വിധിയും.