കൊച്ചി: മിനിറ്റുകള്‍ വൈകിയത് ഒഴിച്ചാല്‍ എല്ലാം ശുഭമായി. 11.15-ന് ബ്ലാസ്റ്റര്‍ വിരലമര്‍ന്നതോടെ അംബരചുംബിയായ മരടിലെ ഹോളിഫെയ്ത്ത് എച്ച്.ടു.ഒ ഫ്‌ളാറ്റ് ഒരു ജലപതപോലെ കായലോരത്ത് പതിഞ്ഞു. 19 നിലയുള്ള കെട്ടിടം നിമിഷങ്ങള്‍ക്കൊണ്ടാണ് തകര്‍ന്നടിഞ്ഞത്.
11 മണിയോടെ സ്‌ഫോടനം നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചത്. പൊളിക്കുന്നതിന് മുന്നോടിയായി ആദ്യ സൈറണ്‍ 10.30 നായിരുന്നു നിശ്ചയിച്ചത്. 10.32-ന് സൈറണ്‍ മുഴങ്ങി. സുരക്ഷ വിലയിരുത്തുന്നതിന്റെ ഭാഗമായി നാവികസേനയുടെ ഹെലികോപ്റ്റര്‍ നിരീക്ഷണം വൈകിയതിനെ തുടര്‍ന്നാണ് രണ്ടാമത്തെ സൈറണ്‍ വൈകിയത്.10.55-ന് നിശ്ചയിച്ച രണ്ടാമത്തെ സൈറണ്‍ 11.10-നാണ് മുഴങ്ങിയത്. അവസാനത്തേതും മൂന്നമത്തേതുമായ സൈറണ്‍ 11.15 ന് മുഴങ്ങിയതിന് പിന്നാലെ സ്‌ഫോടനവും നടന്നു.
പിന്നീടുള്ള കാഴ്ചകള്‍ മറച്ച് എങ്ങും പൊടിപടലം. മിനിറ്റുള്‍ക്ക് ശേഷം പൊടിയടങ്ങുമ്ബോള്‍ കാണുന്ന കാഴ്ച കോണ്‍ക്രീറ്റ് അവിശിഷ്ടമായി മാറിയ ഫോളി ഫെയ്ത്ത് എച്ച്.ടു.ഒ.