നടിയും അവതാരകയും ബിഗ് ബോസ് താരവുമായ എലീന പടിക്കൽ വിവാഹിതയായി. രോഹിത് പ്രദീപ് ആണ് വരൻ. ഇന്ന് രാവിലെ കോഴിക്കോട് വച്ചായിരുന്നു ചടങ്ങുകൾ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.അവതാരകയായി തിളങ്ങിയ എലീന, ബിഗ് ബോസ് മത്സരാർഥിയായും ശ്രദ്ധ നേടിയിരുന്നു. കോട്ടയം സ്വദേശി ഫിലിപ്പോസ് പടിക്കലിന്റെയും ബിന്ദുവിന്റെയും ഏകമകളാണ് എലീന . കോഴിക്കോട് സ്വദേശിയായ രോഹിത് ബിസിനസ്സുകാരനാണ്. ഡാർക്ക് മെറൂൺ നിറത്തിലുള്ള കാഞ്ചീപുരം സാരിയാണ് എലീന ധരിച്ചത്. കസവ് മുണ്ടും ജുബ്ബയുമായിരുന്നു രോഹിത്തിന്റെ വേഷം. നിരവധി പേരാണ് നവവധൂവരന്മാർക്ക് ആശംസയുമായി രംഗത്തെത്തിയത്. ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് എലീന വിവാഹത്തിലേക്ക് കടക്കുന്നത്. എലീനയുടെ 15-ാം വയസില്‍ ആരംഭിച്ച പ്രണയമാണ് വിവാഹത്തിലേക്ക് എത്തുന്നത്. കോഴിക്കോട് സ്വദേശിയും എന്‍ജിനീയറുമായ രോഹിത് പി നായര്‍ ആണ് വരന്‍. തനിക്കൊരു പ്രണയമുള്ള കാര്യം ബിഗ് ബോസ് വേദിയില്‍ വച്ചാണ് എലീന ആദ്യമായി വെളിപ്പെടുത്തിയത്. അവിടുത്തെ സുഹൃത്തുക്കളോടായിരുന്നു എലീനയുടെ തുറന്നുപറച്ചില്‍. വരന്‍ മറ്റൊരു വിഭാഗത്തില്‍ നിന്നുവരുന്ന ആളാണെന്നും മാതാപിതാക്കള്‍ സമ്മതിച്ചാല്‍ മാത്രമേ തങ്ങള്‍ വിവാഹിതരാവൂ എന്നും എലീന അന്ന് പറഞ്ഞിരുന്നു. എന്നാല്‍, ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ച എലീനയുടെ വീട്ടുകാര്‍ പിന്നീട് വിവാഹത്തിനുള്ള സമ്മതം അറിയിക്കുകയായിരുന്നു. എലീനയുടെ സുഹൃത്തായ അക്ഷരയാണ് രോഹിത്തിനെ എലീനക്ക് പരിചയപ്പെടുത്തുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലാകുകയായിരുന്നു.ഭക്ഷണത്തിലും ഡ്രൈവിങ്ങിലും അടക്കം ഒട്ടേറെ കാര്യങ്ങളിൽ രോഹിത്തുമായി സാമ്യമുണ്ട് എന്നാണ് എലീന പറയുന്നത്.
“സർപ്രൈസുകൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന എനിക്ക് സർപ്രൈസുകളുടെ ഒരു വലിയ ലിസ്റ്റ് തന്നെ രോഹിത് ഒരുക്കി. മഞ്ച് എനിക്കൊരുപാടിഷ്ടമാണെന്ന് മനസിലാക്കി റോഡിൽ മുഴുവൻ മഞ്ച് വിതറി ഞെട്ടിച്ചതൊന്നും ഞാൻ മറന്നിട്ടില്ല.എനിക്കിഷ്ടമുള്ള സ്ഥലങ്ങളിൽ എന്നെ എത്തിക്കുക,ഇഷ്ട്ടപ്പെട്ട വണ്ടി സമ്മാനിക്കുക തുടങ്ങി എന്നെ എങ്ങനെയൊക്കെ ഇപ്രെസ്സ് ചെയ്യാമോ അതെല്ലാം രോഹിത് ചെയ്തുകൊണ്ടേയിരുന്നു.സ്വഭാവത്തിലും ഇഷ്ട്ടങ്ങളിലുമൊക്കെ ഒരുപാട് സാമ്യങ്ങൾ തോന്നി.അങ്ങനെയാണ് പ്രേമിക്കാം എന്ന് തീരുമാനിക്കുന്നത്.പക്ഷെ വീട്ടുകാരിൽ നിന്നും എതിർപ്പുകൾ വന്നു തുടങ്ങിയപ്പോൾ വിവാഹം വേണ്ട ,പക്ഷെ വേറെ വിവാഹത്തിന് നിർബന്ധിക്കരുത് എന്ന് ഞങ്ങൾ രണ്ടുപേരും വീട്ടുകാരെ അറിയിച്ചു.ഒടുവിൽ ഇരുവീട്ടുകാരും സമ്മതം മൂളി.പരസ്പരം ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നത് കൊണ്ടാണ് ഏഴു വര്ഷമൊക്കെ പ്രേമിക്കാൻ കഴിയുന്നതെന്നും എലീന പറഞ്ഞു. അതേസമയം “എലീന ഫുൾടൈം ഹാപ്പി ആണ്. നല്ലൊരു വൈബ് ആണ് എലീന കുറേ സംസാരിക്കുന്ന ആളാണെങ്കിൽ ഞാൻ നന്നായി കേട്ടിരിക്കുന്ന ആളാണ്. അങ്ങനെയുള്ളവർ നന്നായി യോജിച്ചു പോകുമല്ലോ. എനിക്ക് പറ്റിയ ആളാണ് എന്നു തോന്നിയപ്പോൾ പ്രണയം പറഞ്ഞു. ഒടുവിൽ ‘യെസ്’ എന്ന മറുപടി കിട്ടിയത്.എന്നാണ് രോഹിതിന്റെ മറുപടി.