കോഴിക്കോട്: എലത്തൂർ കോരപ്പുഴ കേളപ്പജി പാലത്തിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒന്നര വയസ്സുകാരനും പിതാവും മരിച്ചു. സ്കൂട്ടറിൽ യാത്രചെയ്യുകയായിരുന്ന വെസ്റ്റ്ഹിൽ ചുങ്കം പണിക്കർതൊടി വീട്ടിൽ അതുൽ (24), മകൻ ആൻവിക് എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച അർധരാത്രിയായിരുന്നു അപകടം.അർധരാത്രി കഴിഞ്ഞ് 12.30നായിരുന്നു അപകടം. കുട്ടിയെ സ്വകാര്യ ആശുപത്രിയിലും പിതാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിലും പിതാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.
അതുലിന്റെ ഭാര്യ മായ (21), മാതാവ് കൃഷ്ണവേണി (52), കാർ യാത്രക്കാരായ വടകര സ്വദേശികളായ സായന്ത്, സൗരവ്, അഭിമന്യു, സോനു എന്നിവരെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കൊയിലാണ്ടി ഭാഗത്തേക്കു പോകുകയായിരുന്നു കാർ. കൊയിലാണ്ടിയിൽ ബന്ധുവിന്റെ ഗൃഹപ്രവേശനത്തിൽ പങ്കെടുത്ത് വെസ്റ്റ്ഹിൽ ചുങ്കത്തെ വീട്ടിലേക്കു വരികയായിരുന്നു സ്കൂട്ടറിലുണ്ടായിരുന്നവർ.
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു. കാർ പാലത്തിന്റെ കൈവരിയിൽ ഇടിച്ചു തിരിഞ്ഞാണ് നിന്നത്. പരുക്കേറ്റവരെ ഉടനെ ആംബുലൻസിൽ ആശുപത്രിയിലേക്കു കൊണ്ടു പോകുകയായിരുന്നു.
കൺട്രോൾ റൂമിൽ നിന്നും എലത്തൂരിൽ നിന്നും പൊലീസെത്തി തുടർ നടപടി സ്വീകരിച്ചു.