എറണാകുളം മെഡിക്കല്‍ കോളേജില്‍ രോഗി മരിക്കാനിടയായ സംഭവം; നഴ്സിംഗ് ഓഫിസര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: എറണാകുളം കളമശേരി മെഡിക്കല്‍ കോളേജില്‍ രോഗി മരിക്കാനിടയായ സംഭവത്തില്‍ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്ന് നഴ്സിംഗ് ഓഫിസറെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ .

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ജീവനക്കാരുടെ അശ്രദ്ധ കാരണം കൊവിഡ് രോഗബാധിതനായ ഹാരിസ് മരിച്ചതായുള്ള പരാതിയെ തുടര്‍ന്നാണ് നടപടി. ജീവനക്കാരുടെ അശ്രദ്ധ കാരണം കൊവിഡ് രോഗി മരിച്ചതായുള്ള കളമശേരി മെഡിക്കല്‍ കോളജിലെ നഴ്‌സിങ് ഓഫിസറുടെ ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു.

കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജൂണ്‍ 26 നാണ് ഫോര്‍ട് കൊച്ചി തുരത്തി സ്വദേശി ഹാരിസിനെ. കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ചികില്‍സ തുടങ്ങിയതിനു ശേഷം ഹാരിസ് എല്ലാ ദിവസവും വീട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നു. അസുഖം കുറവുണ്ടെന്നും രണ്ടു ദിവസത്തിനുള്ളില്‍ വാര്‍ഡിലേക്ക് മാറ്റുമെന്നും ഡോക്ടര്‍ അടക്കമുള്ളവരും പറഞ്ഞിരുന്നു. ജൂലൈ 20 ന് വൈകുന്നേരം ആശുപത്രിയില്‍ നിന്നും ഹാരിസ് ഭാര്യയെ വിളിച്ചു കുറേ നേരം സംസാരിക്കുകയും ചെയ്തിരുന്നു. 5.30 വിളിച്ച ഹാരിസ് 6.45 ഓടെ മരിച്ചുവെന്നാണ് പിന്നീട് അറിയുന്നതെന്നും ഹാരിസിന്റെ സഹോദരി പറഞ്ഞു.

Related posts

Leave a Comment