കൊച്ചി: ജില്ലയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം കുതിക്കുന്നു. ചികിത്സ സംവിധാനങ്ങളുടെ പോരായ്മ മുന്നില്‍കണ്ട് യുദ്ധകാലാടിസ്ഥാനത്തിലുള്ള ഒരുക്കമാണ് ജില്ല ഭരണകൂടം നടത്തുന്നത്. ജില്ലയില്‍ അരലക്ഷത്തിലേറെ പേര് രോഗബാധിതരായി വീടുകളില്‍ ചികിത്സയിലുണ്ട്. ബുധനാഴ്ച 6410പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 6247പേരും സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധിതരായത്. ഉറവിടമറിയാത്ത 141പേരും രോഗബാധിതരായി.
15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. 4474പേര് രോഗ മുക്തി നേടി. 321പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 241പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 66899 ആണ്. വീട്ടില്‍ ചികിത്സയില്‍ കഴിയുന്നവര്‍- 55,830. സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍നിന്ന് 18,261 സാമ്ബിള്‍ കൂടി പരിശോധനക്കയച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി ജില്ലയില്‍ 30 ശതമാനത്തില്‍ താഴാതെ നില്‍ക്കുകയാണ്.
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങള്‍: തൃക്കാക്കര -246, കുമ്ബളങ്ങി -164, മുളവുകാട് -157, തൃപ്പൂണിത്തുറ- 155, ചേരാനല്ലൂര്‍-139, ശ്രീമൂലനഗരം- 134, കോട്ടുവള്ളി- 129, വാഴക്കുളം- 128, കളമശ്ശേരി- 118, മരട്- 117, കടുങ്ങല്ലൂര്‍- 116, ചൂര്‍ണിക്കര -116, ആലങ്ങാട്- 106, പള്ളിപ്പുറം -104, പള്ളുരുത്തി -103, വരാപ്പുഴ -103, വെങ്ങോല- 101, ഫോര്‍ട്ട് കൊച്ചി- 91, കറുകുറ്റി -90, കിഴക്കമ്ബലം-88, എളംകുന്നപ്പുഴ- 84, ചെല്ലാനം- 84, നായരമ്ബലം- 83, കീഴ്മാട് -79, ഒക്കല്‍- 74, കാലടി -72, കൂവപ്പടി -71, ആലുവ -70, മട്ടാഞ്ചേരി- 67.