കൊച്ചി: പനങ്ങാട് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് മരിച്ചതെന്നാണ് കരുതുന്നത്.
ഇന്ന് രാവിലെ 8.50ഓടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്. ഗൃഹനാഥനായ മണിയന്‍, ഭാര്യ സരോജിനി, മകന്‍ മനോജ് എന്നിവരാണ് മരിച്ചത്.
ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം മണിയന്‍ ജീവനൊടുക്കുകയായിരുന്നു എന്നാണ് സംശയം. മണിയന്റെ മൃതദേഹം തൂങ്ങിയ നിലയിലും, സരോജിനിയെയും മനോജിനെയും തലയ്ക്കടിയേറ്റ നിലയിലുമാണ് കണ്ടെത്തിയത്.
മുറിയില്‍ രക്തം തളംകെട്ടി നില്‍ക്കുന്ന നിലയിലായിരുന്നു. സംഭവത്തിന്റെ നടുക്കത്തിലാണ് പ്രദേശവാസികളെല്ലാം.
മനോജിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നും വീട്ടില്‍ വഴക്ക് പതിവായിരുന്നുവെന്നും അയല്‍വാസികള്‍ പറയുന്നു.ഇന്നലെ രാത്രി വീട്ടില്‍ നിന്ന് വാക്ക് തര്‍ക്കത്തിന്റെ ശബ്ദം കേട്ടിരുന്നതായി അയല്‍ക്കാര്‍ പറഞ്ഞു.
മണിയന്റെ സഹോദരി വന്ന് വിളിച്ചപ്പോള്‍ വീടിനുള്ളില്‍ നിന്ന് മറുപടിയുണ്ടായില്ല.പിന്നീട് സഹോദരിയുടെ മകളെത്തി വീട് തുറന്ന് നോക്കിയപ്പോഴാണ് മൂന്നുപേരെയും മരിച്ച നിലയില്‍ കാണുന്നത്.
ലോട്ടറി വില്‍പ്പനക്കാരനായിരുന്നു മണിയന്‍. ഭാര്യ വീട്ടുജോലികള്‍ ചെയ്ത് വരികയായിരുന്നു. കുടുംബം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്നതായും നാട്ടുകാര്‍ പറയുന്നു. പനങ്ങാട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.