ഹോനോലുലു:വാന്‍കോവറില്‍നിന്ന് സിഡ്നിയിലേക്ക് പോവുകയായിരുന്ന എയര്‍കാനഡ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് 37 പേര്‍ക്ക് പരിക്ക്. ഇവരില്‍ ഒമ്ബതുപേരുടെ പരിക്ക് ഗുരുതരമാണ്.എയര്‍കാനഡയുടെ ബോയിങ് 777-200 വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ടത്. സംഭവത്തെതുടര്‍ന്ന് വിമാനം ഹോനോലുലു വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. പരിക്കേറ്റവര്‍ക്കെല്ലാം ചികിത്സ നല്കി.269 യാത്രക്കാരും 15 ജീവനക്കാരുമായി പറന്നുയര്‍ന്ന വിമാനം 36000 അടി ഉയരത്തില്‍ പറക്കുന്നതിനിടെയാണ് ആകാശച്ചുഴിയില്‍ കുടുങ്ങിയത്. വിമാനം ആകാശച്ചുഴിയില്‍പ്പെട്ടതോടെ വലിയ കുലുക്കം സംഭവിക്കുകയും യാത്രക്കാര്‍ സീറ്റില്‍നിന്ന് ഉയര്‍ന്ന് സീലിങ്ങില്‍ തലയിടിക്കുകയും ചെയ്തു. വിമാനത്തിന്റെ സീലിങ്ങില്‍തലഇടിച്ചാണ് മിക്കയാത്രക്കാര്ക്കും പരിക്കേറ്റത്. യാത്ര തടസപ്പെട്ടവര്‍ക്ക് ബദല്‍ക്രമീകരണവും താമസസൗകര്യവും ഏര്‍പ്പെടുത്തിയതായും എയര്‍കാനഡ അറിയിച്ചു.
Related posts
-
നിത്യാനന്ദയുടെ സ്വത്തുക്കള്‍ സംരക്ഷിക്കേണ്ടതുണ്ടോ? നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് ഹൈക്കോടതി
ചെന്നൈ: വിവാദ ആള്‍ദൈവം നിത്യാനന്ദ ഒളിവിലിരുന്ന് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് ഹൈക്കോടതി. മധുര ബെഞ്ചാണ് വിമർശനം ഉന്നയിച്ചത്. ഒട്ടേറെ കേസുകളില്‍ അറസ്റ്റ് വാറണ്ട്... -
ജനസാഗരമായി കല്‍പ്പറ്റ; പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ തുടങ്ങി
കല്‍പ്പറ്റ: വയനാട് ലോക്സഭാ സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് തുടങ്ങി. പ്രിയങ്ക ഗാന്ധി ഇന്നു നാമനിര്‍ദേശപത്രിക... -
നവീൻ ബാബുവിന്റെ മൃതദേഹത്തിനരികെ പൊട്ടിക്കരഞ്ഞ് ദിവ്യ എസ് അയ്യര്‍
പത്തനംതിട്ട : ണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ പൊതുദര്‍ശന ചടങ്ങില്‍ വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകര്‍. പത്തനംതിട്ട കളക്ടറേറ്റില്‍ വികാരനിര്‍ഭരമായ യാത്രയയപ്പാണ് തങ്ങളുടെ പഴയ...