എന്‍.എസ്.എസ് നാമജപ ഘോഷയാത്ര: ആയിരത്തോളം പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം നടന്ന എന്‍.എസ്.എസ് നാമജപ ഘോഷയാത്രയ്‌ക്കെതിരെ കേസ്.

അനുമതിയില്ലാതെ ഘോഷയാത്ര നടത്തി ഗതാഗത തടസ്സം സൃഷ്ടിച്ചതിന് ആയിരത്തോളം പേര്‍ക്ക് എതിരെയാണ് കേസ്.

എന്‍.എസ്.എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ ഒന്നാം പ്രതി.

ഗണപതിയെ കുറിച്ച്‌ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് എന്‍.എസ്.എസ് ഇന്നലെ സംസ്ഥാനത്ത് പല ഭാഗത്തും നാമജപഘോഷയാത്ര നടത്തിയത്.

ഇതില്‍ തിരുവനന്തപുരത്ത് നടന്ന ഘോഷയാത്രയ്‌ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ശബരിമല വിശ്വാസ സംരക്ഷണ സമരത്തിന്റെ മാതൃകയിലായിരുന്നു ഇന്നലെ ഘോഷയാത്ര സംഘടിപ്പിച്ചത്. ശബരിമല പ്രക്ഷോഭത്തില്‍ പോലീസ് എടുത്ത കേസുകള്‍ ഇതുവരെ പിന്‍വലിച്ചിട്ടില്ല.

ഇതും കഴിഞ്ഞ ദിവസം എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Related posts

Leave a Comment