എന്‍.എസ്.എസിനെ അനുനയിപ്പിക്കാന്‍ നീക്കം; നാമജപയാത്ര കേസ് പിന്‍വലിക്കാന്‍ ആലോചന

തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍.എസ്.എസിനെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കം.

നാമജപ ഘോഷയാത്രയുമായി ബന്ധപ്പെട്ട് എന്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ആലോചന തുടങ്ങി. കേസുകള്‍ പിന്‍വലിക്കാന്‍ നിയമസാധുത പരിശോധിച്ചു. നിയമോപദേശം അനുസരിച്ചായിരിക്കും അന്തിമ തീരുമാനം.

കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.എസ്.എസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസുകള്‍ കോടതി പരിഗണിക്കുമ്ബോള്‍ നാമജപ ഘോഷയാത്ര നടത്തിയവര്‍ക്ക് ഗൂഢലക്ഷ്യങ്ങളിലെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് സൂചന.

ഗണിപതിയെ കുറിച്ച്‌ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നടത്തിയ മിത്ത് പരാമര്‍ശമാണ് എന്‍എസ്‌എസിനെ പ്രതിഷേധവുമായി തെരുവിലിറക്കിയത്. സംസ്ഥാനത്തിന്റെ പല ഭാഗത്തും നാമജപ ഘോഷയാത്ര നടത്തിയാണ് പ്രതിഷേധിച്ചത്.

തിരുവനന്തപുരത്ത് ഘോഷയാത്ര നടത്തിയ എന്‍.എസ്.എസ് വൈസ് പ്രസിഡന്റ് അടക്കം ആയിരം പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

Related posts

Leave a Comment