ഐശ്വര്യയുടെയും അഭിഷേക് ബച്ചന്റെയും മകള്‍ ആരാധ്യയ്ക്ക് 11-ാം പിറന്നാള്‍. സ്നേഹപൂര്‍വം മകളെ ചുംബിക്കുന്ന ചിത്രം പങ്കുവച്ചാണ് ഐശ്വര്യ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.
‘എന്റെ സ്നേഹമേ, എന്റെ ജീവനേ, എന്റെ ആരാധ്യ’ എന്നായിരുന്നു ചിത്രത്തിനൊപ്പം ഐശ്വര്യ കുറിച്ചത്. ആരാധ്യയാണ് തന്റെ ജീവിതത്തിന്റെ എല്ലാമെല്ലാമെന്ന് ലഭ്യമായ വേദികളിലെല്ലാം തുറന്ന് പറയാന്‍ ഐശ്വര്യ മടി കാണിച്ചില്ല.
ഐശ്വര്യ ഒരു ‘ഒബ്സസീവ് അമ്മ’യാണെന്ന് ജയാ ബച്ചന്‍ പറഞ്ഞതും അവര്‍ കണക്കിലെടുത്തില്ല. 2018 ലെ കാന്‍ മേളയില്‍ വച്ച് ആരാധ്യയെ ചുണ്ടില്‍ ചുംബിച്ചത്
കടുത്ത സൈബര്‍ ആക്രമണത്തിന് കാരണമായപ്പോള്‍ ‘ അവള്‍ എന്റെ മകളാണ്, മറ്റുള്ളവര്‍ പറയുന്നത് കേട്ടല്ല ഞാന്‍ ജീവിക്കുന്നതും കാര്യങ്ങള്‍ ചെയ്യുന്നതും എന്ന വായടപ്പിക്കുന്ന മറുപടിയാണ് താരം നല്‍കിയത്.
https://www.instagram.com/p/Ck_h4ldKZGM/
പിന്നീട് തുടര്‍ച്ചയായി മകളെ ചുണ്ടില്‍ ചുംബിക്കുന്ന ചിത്രങ്ങള്‍ തന്നെ അവര്‍ പങ്കുവയ്യ്ക്കുകയും ചെയ്തു. 2007 ഏപ്രില്‍ 20 ന് അമിതാഭ് ബച്ചന്റെ മുംബൈയിലെ വസതിയായ പ്രതീക്ഷയില്‍ വച്ച് നടന്ന സ്വകാര്യ ചടങ്ങിലാണ് ഐശ്വര്യയും അഭിഷേകും വിവാഹിതരായത്.
പൊന്നിയിന്‍ സെല്‍വനാണ് ഐശ്വര്യയുടേതായി തിയറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന്റെ രണ്ടാം ഭാഗം പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്.
https://www.instagram.com/p/ClBA-ykLDsx/