ഗായിക അമൃത സുരേഷ് പങ്കാളി ഗോപിസുന്ദറിനായി കുറിച്ച വരികളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്.
റിമ കല്ലിങ്കലിന്റെ ചുവടുകളാല്‍ സന്പന്നമാണ് ഗാനരംഗങ്ങള്‍. കെ.എസ്. ചിത്രയാണ് ഗാനം ആലപിച്ചിരിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന കഥയാണ് അതേ പേരില്‍ സിനിമയാക്കുന്നത്.
എ.വിന്‍സെന്റിന്റെ സംവിധാനത്തില്‍ 1964ല്‍ പുറത്തിറങ്ങിയ ഭാര്‍ഗവീനിലയം എന്ന ചിത്രത്തിലെ ഗാനമാണ് ‘അനുരാഗമധുചഷകം പോലെ’. പി.ഭാസ്കരന്റെ വരികള്‍ക്ക് എം.എസ്.ബാബുരാജാണ് ഈണം പകര്‍ന്നിരിക്കുന്നത്.
ഭാര്‍ഗവീനിലയത്തില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത് എസ്. ജാനകിയാണ്.
നീലവെളിച്ചത്തിനു വേണ്ടി ഈ ഗാനം പുനഃരാവിഷ്കരിച്ചത് ബിജിബാലും റെക്സ് വിജയനും ചേര്‍ന്നാണ്. ടൊവിനോ തോമസ്, റോഷന് മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരും മുഖ്യ വേഷങ്ങളിലെത്തുന്നു.
ഒ.പി.എം സിനിമാസിന്റെ ബാനറില്‍ ആഷിക്ക് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണു ചിത്രത്തിന്റെ നിര്‍മാണം