എന്റെ കൂട്ടുകാരെ തൊടുന്നോടാ… അധികാരത്തിന്റെ കണ്ണില്‍ നോക്കി തലയുയര്‍ത്തി നിന്ന് ചോദിക്കുന്നവള്‍ ഒരു മലയാളിപ്പെണ്ണാണ്; അയിഷ അഭിമാനം; ആ ചൂണ്ടുവിരലിനു മുന്നില്‍ അവര്‍ക്ക് ചൂളി പിന്മാറേണ്ടി വരുന്നുണ്ട്.. അവളൊരു പ്രതീകമാണ്… എത്ര വലിയ അധികാര ഹുങ്കിനും നിവര്‍ന്നു നില്‍ക്കുന്ന ഒരു പെണ്ണിന്റെ ചൂണ്ടുവിരല്‍ മാത്രം മതി മറുപടി നല്‍കാനെന്ന പച്ചയായ സത്യത്തിന്റെ സൂചകം; സുഹൃത്തിനെ തല്ലിച്ചതച്ച പൊലീസിനെ ചൂണ്ടുവിരലില്‍ നിര്‍ത്തിയ പെണ്‍കുട്ടിയെ അഭിനന്ദിച്ച്‌ സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: ജാമിയ മില്ലിയ യൂണിവേഴ്‌സിറ്റിയില്‍ ഇന്നലെ പൊലീസ് അതിക്രമം നടത്തിയതിനെ തടയാന്‍ ശ്രമിച്ച്‌ സോഷ്യല്‍ മീഡിയയില്‍ താരമായ ഒരു പെണ്‍കുട്ടിയുണ്ട്. പ്രതിരോധത്തിന്റെ പെണ്‍രൂപമായാണ് അവളെ സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്. സുഹൃത്തിനെ പൊലീസ് പിടിച്ചു വലിച്ചു കൊണ്ടുപോയി നിലത്തിട്ടു ചവിട്ടുകയും ലാത്തികൊണ്ട് എതിര്‍ക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് ഒരു കൂട്ടം പെണ്‍കുട്ടികള്‍ അവരെ സംരക്ഷിക്കാന്‍ പൊലീസനെതിരെ പ്രതിരോധം തീര്‍ത്തത്. എന്റെ കൂട്ടുകാരെ തൊടുന്നോടാ.. എന്ന വിധത്തില്‍ പൊലീസിനെതിരെ സധൈര്യം വിരല്‍ചൂണ്ടുകയാണ് അവള്‍ ചെയ്തത്.

ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ എങ്ങും വൈറലായി. പൊലീസിനെതിരെ ചൂണ്ടിയ പെണ്‍കുട്ടിയേത് എന്ന ചോദ്യമായി. ഇതോടെ അവള്‍ ഒരു മലയാളി പെണ്ണാണ് എന്ന വിധത്തില്‍ നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം രംഗത്തെത്തി. ആയിഷ റെന്ന എന്ന മലപ്പുറ കൊണ്ടോട്ടിക്കാരിയായ പെണ്‍കുട്ടിയാണ് ഡല്‍ഹി പൊലീസിന്റെ നരനായാട്ടിനെതിരെ പ്രതിഷേധം ഉയര്‍ത്തിയത് എന്നാണ് പറയുന്നത്. അയിഷയുടെ പ്രതിരോധ വീഡിയോ നിരവധി പേരാണ് ഷെയര്‍ ചെയ്തത്.

രാജ്യത്തെ ഉറക്കാതെ തെരവിലിറക്കിയ പെണ്‍കുട്ടികള്‍. ഡല്‍ഹിയില്‍ ജാമിയ മിലിയ സര്‍വകലാശാലയില്‍ നിന്നുയര്‍ന്ന ശബ്ദവും ചൂണ്ടുവിരലുകളും നിമിഷങ്ങള്‍ കൊണ്ടാണ് രാജ്യത്ത് കത്തിപ്പടര്‍ന്നത്. ഇതോടെ യുവത്വം ഒന്നടങ്കം ഒഴുകിയെത്തി. പൊലീസിന്റെ നരനായാട്ടിനെതിരെ അവരുടെ ആസ്ഥാനത്തിന് മുന്നില്‍ മണിക്കൂറുകള്‍ പ്രതിഷേധിച്ചു. ഇതിനൊപ്പം സമൂഹ മാധ്യമങ്ങളിലും വിഷയം സജീവമായി. പൊലീസിനെതിരെ ചൂണ്ടുവിരല്‍ ഉയര്‍ത്തി പ്രതിരോധിക്കുന്ന ആഷിയ ഫേസ്‌ബുക്കില്‍ പലരുടെയും മുഖചിത്രമായിി മാറിക്കഴിഞ്ഞു. വാട്‌സ് ആപ്പിലും ഈ പെണ്‍കുട്ടി താരമായി.

ഇതിനിടെ ആരാണ് പെണ്‍കുട്ടിയെന്ന് നിരവധി പേര്‍ തിരഞ്ഞു. ഇവരാണ് അതൊരു മലയാളി പെണ്‍കുട്ടിയാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിഞ്ഞതും. ഡോ. നെല്‍സണ്‍ എന്ന ഡോക്ടറും ഈ പെണ്‍കുട്ടിയെ കുറിച്ച്‌ എഴുതിയത്. ‘എന്റെ കൂട്ടുകാരെ തൊടുന്നോടാ’ എന്ന് അധികാരത്തിന്റെ കണ്ണില്‍ നോക്കി തലയുയര്‍ത്തി നിന്ന് ചോദിക്കുന്നവള്‍. ഏത് ദേശമായാലെന്ത് ഭാഷയായാലെന്ത്? ആ ചൂണ്ടുവിരലിനു മുന്നില്‍ അവര്‍ക്ക് ചൂളി പിന്മാറേണ്ടി വരുന്നുണ്ട്. അവളൊരു പ്രതീകമാണ്.. എത്ര വലിയ അധികാര ഹുങ്കിനും നിവര്‍ന്നുനില്‍ക്കുന്ന ഒരു പെണ്ണിന്റെ ചൂണ്ടുവിരല്‍ മാത്രം മതി മറുപടി നല്‍കാനെന്ന പച്ചയായ സത്യത്തിന്റെ സൂചകം. ഇനിയുമുണ്ട് ആളുകള്‍.. ഡോ. നെല്‍സണ്‍ കുറിക്കുന്നു.

നെല്‍സണ്‍ ജോസഫിന്റെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ:

ഒത്തിരിപ്പേര്‍ പറഞ്ഞു.. അവളൊരു മലയാളിപ്പെണ്ണാണെന്ന്..അയിഷ…അഭിമാനമാണ്

ഒരു വശത്തുനിന്ന് തലയിലെ ഹെല്‍മെറ്റിന്റേയും കയ്യിലെ ലാത്തിയുടെയും ഒപ്പമുള്ളവരുടെയും ബലം കാട്ടുന്ന ഡല്‍ഹി പൊലീസ്. മറു വശത്തുനിന്ന് ചുവന്നയുടുപ്പിട്ട, ഹെല്‍മെറ്റ് വച്ച്‌, കയ്യിലെ വടികൊണ്ട് നിലത്ത് വീണു കിടക്കുന്നയാളെ ആഞ്ഞടിക്കുന്നയാള്‍.അവരുടെയിടയില്‍ നിന്ന് സ്വന്തം കയ്യിലെ ചൂണ്ടുവിരല്‍ മാത്രം ആയുധമായുള്ളൂവെന്ന് അറിയുമെങ്കിലും ‘ എന്റെ കൂട്ടുകാരെ തൊടുന്നോടാ ‘ എന്ന് അധികാരത്തിന്റെ കണ്ണില്‍ നോക്കി തലയുയര്‍ത്തിനിന്ന് ചോദിക്കുന്നവള്‍. ഏത് ദേശമായാലെന്ത് ഭാഷയായാലെന്ത്? ആ ചൂണ്ടുവിരലിനു മുന്നില്‍ അവര്‍ക്ക് ചൂളി പിന്മാറേണ്ടിവരുന്നുണ്ട്. അവളൊരു പ്രതീകമാണ്…
എത്ര വലിയ അധികാര ഹുങ്കിനും നിവര്‍ന്നുനില്‍ക്കുന്ന ഒരു പെണ്ണിന്റെ ചൂണ്ടുവിരല്‍ മാത്രം മതി മറുപടി നല്‍കാനെന്ന പച്ചയായ സത്യത്തിന്റെ സൂചകം. ഇനിയുമുണ്ട് ആളുകള്‍..

മുഖം നിറയെ ചോരയുമായി നില്‍ക്കുമ്ബൊഴും പ്രശ്‌നമില്ലെടായെന്ന് പറഞ്ഞ ഷഹീനും, എല്ലാ പ്രശ്‌നങ്ങളുമൊഴിഞ്ഞിട്ട് വിളിച്ചാല്‍ മതിയെന്ന് പറഞ്ഞ അമ്മയും, ത്യാഗങ്ങള്‍ വെറുതെയാവില്ലെന്ന് ധൈര്യം കൊടുത്ത അച്ഛനും, പേടിയുണ്ടോയെന്ന ചോദ്യത്തിന്റെ ഉത്തരങ്ങളാണ്. എന്നാലും പേടിക്കുന്നവരുണ്ടാവും.. സ്വഭാവികമാണത്. ഉറക്കെയൊന്ന് വിളിച്ചാല്‍ ഓടിയെത്താനുള്ള ദൂരത്തില്‍ ഒരായിരം പേരുണ്ടെന്ന് കണ്ടാല്‍, തിരിച്ചൊരു മറുപടിയെത്തിയാല്‍, ഒന്ന് ചേര്‍ത്തുനിര്‍ത്തിയാല്‍ തീരാനുള്ള പേടികള്‍.നമ്മള്‍ തോറ്റുപോവില്ലെന്നുറപ്പിക്കുന്നത് അതുകൊണ്ടാണ്. ചേര്‍ത്തുനിര്‍ത്തുക. ഒരാളെയും വിട്ടുപോവാതെ..

https://www.facebook.com/DhruvRatheePage/videos/608789706533361/

Related posts

Leave a Comment