എന്താണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍?

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് ഒരാഴ്ചത്തേക്ക് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. റെഡ് സോണുകളിലെ പ്രത്യേക രോഗബാധിത പ്രദേശങ്ങളിലാണ് കടുത്ത നിയന്ത്രണങ്ങളോടെയുള്ള ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുക. സാധാരണ ലോക്ക്ഡൗണ്‍ നിബന്ധനകള്‍ റെ‌‍ഡ് സോണിലാകെ ബാധകമായിരിക്കും. ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശങ്ങള്‍ സീല്‍ ചെയ്ത് പ്രവേശനം ഒരു വഴിയിലൂടെ മാത്രമാക്കും. ഇവിടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധനയുണ്ടാകും. പ്രതിരോധം, കേന്ദ്രസേന, പൊലീസ്, മറ്റ് സേനകള്‍, ജില്ലാ ഭരണകൂടം, ട്രഷറി, വൈദ്യുതി, ജലം, ശുചീകരണം തുടങ്ങിയ വിഭാഗങ്ങള്‍ ഒഴികെ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കില്ല.
നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമത്തിലെ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ പ്രകാരവും ഇന്ത്യര്‍ ശിക്ഷാ നിയമത്തിലെ 188-ാം വകുപ്പ് പ്രകാരവും കേസെടുക്കും. അതേസമയം അച്ചടി, ദൃശ്യ മാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടില്ല. പൊതുപരിപാടികള്‍ നടത്താന്‍ പാടുള്ളതല്ല. ആരാധനാലയങ്ങളില്‍ പൊതുജനത്തിന് പ്രവേശനമില്ല. സംസ്കാര ചടങ്ങുകളില്‍ 20 പേരില്‍ കൂടുതല്‍ പാടില്ല. ഹോട്ട്സ്പോട്ടുകളിലെ പല വഴികളും അടച്ചിരിക്കുന്നതിനാല്‍ ഒരു പ്രദേശത്തേക്ക് പല വഴിയിലൂടെ എത്താന്‍ സാധിക്കില്ല.

Related posts

Leave a Comment