ന്യൂഡല്‍ഹി: കോവിഡ് മൂലം സ്‌കൂളുകളില്‍ പതിവായി പോകാന്‍ കഴിയാത്ത കുട്ടികളുടെ വിഷമമാണ് ഇപ്പോള്‍ ഒരു വീഡിയോ രൂപത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കാശ്മീരില്‍ നിന്നുള്ള ഒരു കുട്ടി പ്രധാനമന്ത്രി മോദിക്ക് നല്‍കുന്ന പരാതിയാണ് എല്ലാവരിലും കൗതുകമുണര്‍ത്തുന്നത്. ഓണ്‍ലൈന്‍ ക്ലാസ്സില്‍ നിന്നും സ്ഥിരമായി കിട്ടുന്ന ഹോംവര്‍ക്കിനെ കുറിച്ചാണ് കുരുന്നിന്റെ പരാതി.
ആറു വയസ്സുമാത്രം പ്രായമുള്ള കുട്ടികള്‍ക്ക് ടീച്ചര്‍മാര്‍ ഇത്രയധികം വര്‍ക്ക് തരുന്നത് ശരിയാണോ എന്നാണ് കുട്ടിയുടെ ചോദ്യം. രാവിലെ മുതല്‍ തുടങ്ങുന്ന ഓണ്‍ലൈന്‍ ക്ലാസ് ഒന്നിനുപുറകെ ഒന്നായി ഇംഗ്ലീഷ്, കണക്ക്, ഉറുദു, ഇ വി എസ് അങ്ങനെ ഉച്ചവരെ നീളും. കൊച്ചുകുട്ടികള്‍ക്ക് ഇത്രയധികം പഠിക്കാന്‍ നല്‍കുന്നത് തീരെ ശരിയല്ല എന്നാണ് ഈ മിടുക്കിയുടെ വാദം.
വലിയ കുട്ടികള്‍ക്ക് മാത്രമേ ഇത്രയും പഠിക്കാന്‍ കൊടുക്കാവൂ എന്നും കുട്ടി വിഡിയോയില്‍ പറയുന്നുണ്ട്. അതേസമയം നിമിഷനേരം കൊണ്ടാണ് വീഡിയോ വൈറലായത്. കുട്ടിയുടെ പരാതിക്ക് നരേന്ദ്ര മോദി മറുപടി നല്‍കുമോയെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് സൈബര്‍ ലോകം. വീഡിയോ കാണാം:
Modi saab ko is baat par zaroor gaur farmana chahiye😂 pic.twitter.com/uFjvFGUisI
— Namrata Wakhloo (@NamrataWakhloo) May 29, 2021