നടി മേഘ്ന രാജിന്റെ സീമന്ത ചടങ്ങിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുമ്പോൾ അതെക്കുറിച്ച് സമൂഹമാധ്യമത്തിൽ എഴുതപ്പെട്ട ഒരു കുറിപ്പും ഒപ്പം വൈറലാണ്. താരവിവാഹങ്ങളെക്കുറിച്ചുള്ള സാധരണക്കാരുടെ കാഴ്ചപ്പാടും ഒപ്പം മേഘ്നയുടെ അവസ്ഥയും വിവരിക്കുന്ന കുറിപ്പ് നിരവധി ആളുകളാണ് ഏറ്റെടുത്തത്.
https://www.instagram.com/p/CF7GgUbnIaW/?utm_source=ig_web_button_share_sheet
ഓരോ താര വിവാഹങ്ങൾ നടക്കുമ്പോഴും പൊതുവെ കേൾക്കുന്ന ഒരു ഡയലോഗ് ഉണ്ട് ” ഇനി എപ്പോ അടിച്ചു പിരിയും എന്ന് നോക്കിയാൽ മതി”, “ഇതിനി എത്ര കാലത്തേകാവോ” അങ്ങനെ അങ്ങനെ.. ഒത്തിരി താരങ്ങൾ കുടുംബമായി ജീവിക്കുന്നുണ്ടെങ്കിലും അതൊന്നും കാണാതെ ഡിവോഴ്സ് ആയ താരങ്ങളുടെ ജീവിതം ജനറലൈസ് ചെയ്യുന്നതും കൂടുതൽ ആണ്.. എന്നാൽ ഇങ്ങനെയും ചിലർ ഉണ്ട് എത്ര സങ്കടം അടക്കി പിടിച്ചായിരിക്കും മേഘ്‌ന ചിരിക്കുന്നത്. അത്രമേൽ സ്നേഹിച്ചു ജീവിച്ച രണ്ടുപേർ ആയിരുന്നു എന്നാണ് വായിച്ചറിഞ്ഞത്. സന്തോഷവും സങ്കടവും ഒരുപോലെ തോന്നുന്ന ഒരു ചിത്രം.’ ചിത്രം പോലെ തന്നെ കണ്ണു നനയിക്കുന്ന ഇൗ എഴുത്ത് സിനിമാസ്വാദകരും അല്ലാത്തവരുമായ നിരവധിപ്പേരാണ് പങ്കു വച്ചത്. ജൂലൈയിലാണ് കുടുംബാംഗങ്ങളെയും ആരാധകരെയുമെല്ലാം ദുഃഖത്തിലാഴ്ത്തി മേഘ്നയുടെ ഭർത്താവ് ചിരഞ്ജീവി സർജ വിട പറഞ്ഞത്
https://www.instagram.com/p/CBkGaEOnK_D/?utm_source=ig_web_button_share_sheet