കല്ലറ: തിരുവനന്തപുരത്ത് എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
കല്ലറ കോട്ടൂര്‍ മണിവിലാസത്തില്‍ ഭാഗ്യയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 21 വയസായിരുന്നു. ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ഭാഗ്യയുടെ ഭര്‍ത്താവ് സ്ഥിരം മദ്യപാനിയാണ്. ഇയാളുടെ അമിതമദ്യപാനത്തെ തുടര്‍ന്ന്, ഇരുവരും തമ്മില്‍ എപ്പോഴും വഴക്കുണ്ടാകാറുണ്ടെന്ന് സമീപവാസികള്‍ പറയുന്നു.
സുഹൃത്തുക്കളുമായി ഭര്‍ത്താവ് എപ്പോഴും മദ്യപിക്കാറുണ്ട്. ഞായറാഴ്ചയും മദ്യപിച്ചായിരുന്നു എത്തിയത്. ഇത് ചോദ്യം ചെയ്ത ഭാഗ്യയുമായി ഇയാള്‍ വാക്കേറ്റത്തിലേര്‍പ്പെട്ടു. ഇതിനെ തുടര്‍ന്ന് മനോവിഷമത്തിലായ ഭാഗ്യ, വൈകിട്ട് നാലുമണിയോടെ വീട്ടിലെ മുറിയില്‍ കയറി വാതിലടച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് വിവരം. ഭാഗ്യയുടെ മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഭാഗ്യയുടെ ആത്മഹത്യയില്‍ ഞെട്ടിയിരിക്കുകയാണ് കുടുംബം.