അഭിനയ വൈഭവം കൊണ്ടും സൗന്ദര്യം കൊണ്ടും പ്രശസ്തയായ ഇന്ത്യൻ ചലചിത്ര അഭിനേത്രി ആണ് കങ്കണ റണാവത്. കൂടുതലായും ഹിന്ദി സിനിമകളിലാണ് താരം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എങ്കിലും തമിഴ് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. 2006 മുതലാണ് താരം ചലച്ചിത്ര മേഖലയിൽ സജീവമായത്. ഓരോ വർഷവും മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതാണ് താരത്തിനെ ചലച്ചിത്രമേഖലയിൽ ആരാധകർ ഒരുപാട് ഉണ്ടാവാനുള്ള കാരണം.
ഡെൽഹിയിലുള്ള അസ്മിത നാടക സംഘത്തിലെ നാടകങ്ങളിലൂടെയാണ് താരം കലാജീവിതം ആരംഭിക്കുന്നത്. ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത് 2006ലാണ്. ആദ്യ ഹിന്ദി ഭാഷയിൽ ആയിരുന്നു. പ്രശസ്ത ബോളിവുഡ് സംവിധായകനായ മഹേഷ് ബട്ട് സംവിധാനം ചെയ്ത ഗാംഗ്സ്റ്റർ എന്ന ചിത്രത്തിലൂടെ അഭിനയം ആരംഭിക്കാൻ കഴിഞ്ഞു എന്നത് എടുത്തു പറയേണ്ടതാണ്.താരത്തിന്റെ അഭിനയം വളരെയേറെ ശ്രദ്ധിക്കപ്പെടുകയും ആദ്യം ചിത്രം തന്നെ നല്ല രീതിയിൽ വിജയം കൈവരിക്കുകയും ചെയ്തിരുന്നു. തുടർന്നും ധാരാളം ചിത്രങ്ങളിൽ അഭിനയിക്കുവാനുള്ള അവസരങ്ങൾ തുറക്കപ്പെടുകയും ചെയ്തു. വോ ലംഹേ, ലൈഫ് ഇൻ എ മെട്രോ, ഫാഷൻ, തുടങ്ങിയ ചിത്രങ്ങൾ താരത്തിന്റെ ശ്രദ്ധേയമായ സിനിമകളിൽ ചിലരാണ്.
പ്രശസ്ത സംവിധായകനായിരുന്ന ജീവ സംവിധാനം ചെയ്ത ധാം ധൂം എന്ന ചിത്രമാണ് താരത്തിന്റെ ആദ്യ തമിഴ് ചലച്ചിത്രം. ഈ ചിത്രത്തിലൂടെ താരത്തിന് ഒരുപാട് ആരാധകരെ നേടാം മികച്ച പ്രേക്ഷക പ്രതികരണങ്ങൾ സ്വന്തമാക്കാൻ സാധിച്ചു. അഭിനയ മികവുകൊണ്ട് താരം ഒരുപാട് അംഗീകാരങ്ങളും പുരസ്കാരങ്ങളും അവാർഡുകളും നേടി.\
ഗ്യാങ്ങ്സ്റ്റർ എന്ന ഒരൊറ്റ സിനിമയിലെ അഭിനയത്തിന് തന്നെ താരത്തിന് നിരവധി അവാർഡുകൾ ലഭിച്ചു. 2007ലാണ് ഗ്യാങ്ങ്സ്റ്റർ എന്ന സിനിമ പുറത്തിറങ്ങിയത്. GIFAയുടെ മികച്ച പുതുമുഖ നടിക്കുള്ള അവാർഡ്, മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ്, IIFAയുടെ പുതുമുഖതാരം അവാർഡ്, AIFAയുടെ മികച്ച പുതുമുഖനടിക്കുള്ള അവാർഡ് എന്നിവയെല്ലാം ഗ്യാങ്ങ്സ്റ്റർ എന്ന ഒരൊറ്റ സിനിമയിലൂടെ താരം നേടിയതാണ്.
സോഷ്യൽ മീഡിയകൾ എല്ലാം താരം സജീവമാണ് സാരം സിസ്റ്റർ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉള്ളതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്നത് എല്ലാം നിമിഷനേരം കൊണ്ട് തരംഗം സൃഷ്ടിക്കാറുണ്ട്. ലേറ്റസ്റ്റ് ആയി പുറത്തു വന്ന താരത്തിന്റെ ഫോട്ടോകൾ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ഇപ്പോൾ ആരാധകർ.