എച്ച്‌​-1 ബി വിസ പരിഷ്​കരണ ബില്‍​ ​കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു

വാഷിങ്​ടണ്‍: എച്ച്‌​-1 ബി വിസയില്‍ സമൂല പരിവര്‍ത്തനങ്ങള്‍ക്ക്​ നിര്‍ദേശങ്ങള്‍ നല്‍കുന്ന ബില്‍​ യു.എസ്​ കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു. യു.എസില്‍ നിന്ന്​ വിദ്യാഭ്യാസം നേടിയ ടെക്​നോളജി പ്രഫഷനുകള്‍ക്ക്​ കൂടുതല്‍ മുന്‍ഗണന നല്‍കുന്നതാണ് നിര്‍ദേശിക്കപ്പെട്ട​ മാറ്റങ്ങളിലൊന്ന്​.

എച്ച്‌​-1 ബി വിസ, എല്‍-1 വിസ പരിഷ്​കരണ നിയമം കോണ്‍ഗ്രസി​​െന്‍റ ഇരുസഭകളായ ജനപ്രതിനിധി സഭയിലും സെനറ്റിലുമാണ്​ അവതരിപ്പിച്ചത്​. സെനറ്റില്‍ സെനറ്റര്‍മാരായ ചുങ്ക്​ ഗ്രേസ്​ലിയും ഡിക്​ ഡര്‍ബിനുമാണ്​ ബില്ല്​ അവതരിപ്പിച്ചത്​. ജനപ്രതിനിധിസഭയില്‍ ബില്‍ പാസ്​ക്രെലും പോള്‍ ഗോസറും ഫ്രാങ്ക്​ പല്ലോണും ലോന്‍സ്​ ഗൂഡനും ഒന്നിച്ചും.

Related posts

Leave a Comment