എക്സിക്യൂട്ടീവ് എക്സ്പ്രസ്സില്‍ വീണ്ടും തീപിടുത്തം ; ഒരു ബോഗി പൂര്‍ണ്ണമായും കത്തി നശിച്ചു ; അട്ടിമറിയെന്ന് സംശയം

കണ്ണൂര്‍: എക്സിക്യൂട്ടീവ് എക്സ്പ്രസ്സില്‍ ഇന്ന് പുലര്‍ച്ചെ ഉണ്ടായ തീപിടുത്തത്തില്‍ ഒരു ബോഗി പൂര്‍ണ്ണമായും കത്തി നശിച്ചു.

അഗ്നിശമന വിഭാഗം എത്തി തീ അണച്ചു. പുലര്‍ച്ചെ 1.45 ഓടെ ആണ് തീപടര്‍ന്നത്. സംഭവത്തില്‍ അട്ടിമറി സംശയിക്കുന്നതായിട്ടാണ് റെയില്‍വേ പോലീസ് പറയുന്നത്.

കത്തിയത് എലത്തൂരില്‍ തീ പിടിച്ച അതെ തീവണ്ടി തന്നെയാണ്. പിൻഭാഗത്തെ ജനറല്‍ കോച്ചില്‍ ആണ് തീപ്പിടുത്തം.

രാത്രി 11.45 ഓടെ കണ്ണൂരില്‍ യാത്ര അവസാനിച്ചതിനു ശേഷം എഞ്ചിനും വേര്‍പെടുത്തിയതിനും ശേഷമാണ് തീപിടിച്ചത്. തീപിടിച്ച കോച്ച്‌ പോലീസ് സീല്‍ ചെയ്തിട്ടുണ്ട്.

പെട്രോള്‍ പോലുള്ള ഇന്ധനം ഒഴിച്ച്‌ കത്തിച്ചതായി സംശയിക്കുന്നുണ്ട്. കാനുമായി ഒരാള്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയിട്ടുണ്ടെന്നാണ് വിവരം.

നേരത്തേ ഏലത്തൂരില്‍ ട്രെയിനില്‍ തീയിട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായിരുന്നു. മൂന്ന് പേര്‍ ഈ സംഭവത്തില്‍ മരണപ്പെടുകയും ചെയ്തു.

Related posts

Leave a Comment