എംബിബിഎസ് ക്ലാസില്‍ പ്ലസ്‌ടു വിദ്യാര്‍ഥിനി കയറിയ സംഭവം; വിചിത്ര മറുപടിയുമായി കോളജ് അധികൃതര്‍

കോഴിക്കോട്: മെഡിക്കല്‍ കോളജിലെ വിചിത്ര സംഭവത്തില്‍ അതിവിചിത്ര മറുപടിയുമായി കോളജ് അധികൃതല്‍.

എംബിബിഎസിന് പ്രവേശനം കിട്ടിയ വിദ്യാര്‍ഥികള്‍ ധൃതിപിടിച്ച്‌ ക്ലാസിലേക്ക് എത്തിയപ്പോള്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെന്ന് വൈസ് പ്രിന്‍സിപ്പാള്‍ ഡോ. കെ ടി സജിത്ത് കുമാര്‍ പറഞ്ഞു.

എന്നാല്‍ ദിവസവും ഹാജര്‍ രേഖപ്പെടുത്തിയെന്നും വൈസ് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

വൈസ് പ്രിന്‍സിപ്പാളിന്‍റെ പ്രതികരണം. പ്ലസ്‌ടു വിദ്യാര്‍ഥിനി എംബിബിഎസ് ക്ലാസില്‍ മൂന്നോ നാലോ ദിവസം ഇരുന്നതായാണ് അറിവ്.

എല്ലാവര്‍ക്കും അഡ്‌മിറ്റ് കാര്‍ഡ് നല്‍കിയിരുന്നു. എന്നാല്‍, ആ പെണ്‍കുട്ടിക്ക് കാര്‍ഡ് നല്‍കിയിട്ടില്ലെന്നായിരുന്നെന്നും ഡോ. കെ ടി സജിത്ത് കുമാര്‍ പറഞ്ഞു.

Related posts

Leave a Comment