എംബിഎ മാര്‍ക്ക് ലിസ്റ്റ് നല്‍കാന്‍ കൈക്കൂലി വാങ്ങിയ കേസില്‍ വിജിലന്‍സ് പിടിയിലായ സി ജെ എല്‍സി ഒന്‍പതാം ക്ലാസില്‍ പഠനം നിര്‍ത്തി നാടുവിട്ടയാള്‍.

കോട്ടയം: എംബിഎ മാര്‍ക്ക് ലിസ്റ്റ് നല്‍കാന്‍ കൈക്കൂലി വാങ്ങിയ കേസില്‍ വിജിലന്‍സ് പിടിയിലായ സി ജെ എല്‍സി ഒന്‍പതാം ക്ലാസില്‍ പഠനം നിര്‍ത്തി നാടുവിട്ടയാള്‍.

സ്വദേശമായ പാലാ ഇടമറ്റത്തെ സ്വകാര്യ സ്കൂളിലാണ് ഇവര്‍ പഠിച്ചിരുന്നത്.

 

അന്ന് ഒന്‍പതാം ക്ലാസില്‍ പഠനം പൂര്‍ത്തിയാക്കാതെ നാടുവിട്ട ഇവരെ പറ്റി ഇന്നാട്ടുക്കാര്‍ കേള്‍ക്കുന്നത് പിന്നീടിപ്പോള്‍ മാത്രമാണ്. അതിനിടെ റിമാന്‍ഡില്‍ കഴിയുന്ന ഇവര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയിട്ടുള്ളത്. ജാമ്യാപേക്ഷ അടുത്ത ദിവസം പരിഗണിക്കും.

സി ജെ എല്‍സിക്കെതിരെ മുമ്ബും പല തവണ കൈക്കൂലി ആരോപണം ഉയര്‍ന്നിരുന്നു. അന്നൊന്നും തെളിവുകള്‍ ഉണ്ടായിരുന്നില്ല. അതിനിടെ എല്‍സി ജോലി ചെയ്തിരുന്ന എംബിഎ വിഭാഗത്തില്‍ മാര്‍ക്ക് ലിസ്റ്റ് തിരുത്തലും തോറ്റവരെ വിജയിപ്പിക്കലും സ്ഥിരമായി നടന്നു വന്നിരുന്നതായി ആക്ഷേപമുണ്ട്.

ഇതിനായി ഉദ്യോഗസ്ഥരുടെ ഒരു സംഘം തന്നെ പ്രവര്‍ത്തിച്ചിരുന്നു. ലക്ഷങ്ങള്‍ വാങ്ങിയാണ് തോറ്റവരെ ജയിപ്പിച്ചു നല്‍കിരുന്നതെന്നാണ് ആക്ഷേപം. എം ബി എയില്‍ മാത്രമല്ല, മറ്റു വകുപ്പുകളിലും ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നതായും പരാതിയുണ്ട്. യൂണിവേഴ്സിറ്റിയില്‍ ജോലി ചെയ്ത് ബ്ലേഡ് കമ്ബനി നടത്തുന്ന ചിലരും എല്‍സിയും തമ്മില്‍ സാമ്ബത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു.

കൈക്കൂലിയായി കിട്ടുന്ന പണവും ഇത്തരത്തില്‍ പലിശയ്ക്ക് നല്‍കിയിരുന്നു. ഇതു സംബന്ധിച്ച അന്വേഷണവും തുടങ്ങിയിട്ടുണ്ട്. അതിനിടെ അന്വേഷണം അട്ടിമറിക്കാന്‍ സര്‍വകലാശാലയിലെ യൂണിയനുകള്‍ നീക്കം തുടങ്ങിയിട്ടുണ്ട്. ഭരണപക്ഷ അനുകൂല സംഘടനയില്‍ അംഗമായിരുന്നു എല്‍സി

Related posts

Leave a Comment