എംടിയുടെ വാക്കുകള്‍ വളച്ചൊടിച്ച്‌ ഇടതുവിരുദ്ധമാക്കുന്നു ; പ്രസംഗ വിവാദത്തില്‍ ഇ.പി. ജയരാജനും സജി ചെറിയാനും

തിരുവനന്തപുരം: എംടി യുടെ വാക്കുകളെ വ്യാഖ്യാനിച്ച്‌ ഇടതുപക്ഷ വിരുദ്ധമാക്കുകയാണെന്ന് സിപിഎം നേതാവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി.

ജയരാജന്‍. വളരെ പ്രായമുള്ള വലിയ സാഹിത്യകാരനെ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും വാക്കുകള്‍ വ്യാഖ്യാനിച്ചത്

ഇടതുപക്ഷ വിരുദ്ധരാണെന്നും മുഖ്യമന്ത്രിയെ വേദിയിലിരുത്തി എംടി വിമര്‍ശിക്കാനുള്ള സാധ്യത കാണുന്നില്ലെന്നും പറഞ്ഞു്

സംശയിക്കുന്നവര്‍ എംടിയെക്കുറിച്ച്‌ അറിയാത്തവരാണെന്നും അദ്ദേഹത്തെ വിവാദത്തിലേക്ക് വലിച്ചിഴച്ച്‌ വേണ്ടാത്ത വിവാദം ഉണ്ടാക്കുകയാണെന്നും

എംടി നടത്തിയത് കേന്ദ്രത്തിലെ മോദിയെക്കുറിച്ചാണെന്നും ഇടതുപക്ഷ വിരുദ്ധര്‍ അവരുടെ കണ്ണിലൂടെയാണ് ഇതിനെ കാണുന്നതെന്നും പ്രസംഗം കേട്ടപ്പോള്‍ പ്രശ്‌നം ഒന്നും തോന്നിയില്ലെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.

എംടിയുടെ പരാമര്‍ശത്തെ വളച്ചൊടിച്ചെന്ന് മന്ത്രി സജി ചെറിയാനും പറഞ്ഞു.

പിണറായി ജനനേതാവാണെന്നും എംടി തന്നെ ഇക്കാര്യം നിഷേധിച്ചിട്ടുണ്ടെന്നും അദ്ദേഹം അങ്ങിനെ പറയേണ്ട കാര്യമില്ലെന്നും പറഞ്ഞു.

അദ്ദേഹം ഒരു പ്രസ്താവന നടത്തിയാല്‍ അത് ആരെക്കുറിച്ചുമാകാമെന്നും പിണറായി വിജയന്‍ ജനകീയ നേതാവാണെന്നുമായിരുന്നു സജി ചെറിയാന്റെ പ്രതികരണം.

കേരള ലിറ്ററേച്ചര്‍ ഫെസ്‌ററിവല്‍ വേദിയില്‍ പങ്കെടുക്കുമ്ബോഴായിരുന്നു എംടിയുടെ വിമര്‍ശനം. പ്രത്യേകം എഴുതിത്തയ്യാറാക്കിയ പ്രസംഗമായിരുന്നു എം.ടി. നടത്തിയത്.

അതേസമയം പ്രസംഗ വിവാദമായതോടെ എംടിയുടെ വിശദീകരണവുമായി എഴുത്തുകാരന്‍ എന്‍ഇ സുധീറിന്റെ ഫേസ്ബുക്ക് കുറിപ്പും വന്നിട്ടുണ്ട്.

വിമര്‍ശിച്ചതല്ലെന്നും യാഥാര്‍ത്ഥ്യം പറഞ്ഞത് ആത്മവിമര്‍ശനത്തിനാണെന്നും പ്രസംഗത്തിന് ശേഷമുള്ള സംസാരത്തില്‍ എംടി തന്നോട് ഇങ്ങിനെ പറഞ്ഞതായും സുധീര്‍ ഫേസ്ബുക്ക് കുറിപ്പില്‍ വിശദീകരിക്കുന്നു.

”എംടി എന്നോട് പറഞ്ഞത് ഇതാണ്. ‘ഞാന്‍ വിമര്‍ശിക്കുകയായിരുന്നില്ല. ചില യാഥാര്‍ത്ഥ്യം പറയണമെന്നു തോന്നി. പറഞ്ഞു. അത്ര തന്നെ.

അത് ആര്‍ക്കെങ്കിലും ആത്മവിമര്‍ശനത്തിന് വഴിയൊരുക്കിയാല്‍ അത്രയും നല്ലത്.

‘ തന്റെ കാലത്തെ രാഷ്ട്രീയ യാഥാര്‍ത്ഥ്യത്തെ കൃത്യമായി അടയാളപ്പെടുത്തുകയായിരുന്നു എംടി. കാലം അങ്ങയോട് കടപ്പെട്ടിരിക്കുന്നു.

ഇത് മറ്റാരു പറഞ്ഞാലും കേരളം ഇത്രയും ഗൗരവത്തോടെ ഏറ്റെടുക്കുമായിരുന്നില്ല.” സുധീറിന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.

Related posts

Leave a Comment