തിരുവനന്തപുരം: പ്രശസ്ത സംഗീത സംവിധായകന് എം.ജി രാധാകൃഷ്ണന്റെ ഭാര്യ പത്മജ രാധാകൃഷ്ണന് (68) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
കവയത്രിയും ഗാന രചയിതാവും ചിത്രകാരിയുമായിരുന്നു. സാമൂഹിക മാധ്യമങ്ങളിലും തലസ്ഥാനത്തെ പൊതു പരിപാടികളിലും സജീവ സാന്നിദ്ധ്യമായിരുന്നു. മിസ്റ്റര്‍ ബീന്‍ എന്ന ചിത്രത്തില്‍ മകന് എം.ആര് രാധാകൃഷ്ണന്റെ സംഗീതത്തിന് വരികളെഴുതിയിട്ടുണ്ട്. എം.ജി രാധാകൃഷ്ണന്റെ ലളിത ഗാനങ്ങള്‍ക്കും വരികള്‍ എഴുതിയിട്ടുണ്ട്.