പത്തനംതിട്ട: സമീപ ജില്ലയായ കോട്ടയത്ത് കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ പത്തനംതിട്ടയില്‍ ജില്ലാ അതിര്‍ത്തികള്‍ അടയ്ക്കാന്‍ കലക്ടര്‍ പി ബി നൂഹിന്റെ ഉത്തരവ്. ഊടുവഴികളും ഇടറോഡുകളും പോലും കണ്ടെത്തി പൂര്‍ണമായും സീല്‍ ചെയ്യണം. ജില്ല വിട്ടുള്ള യാത്രകള്‍ പ്രത്യേക സാഹചര്യത്തില്‍ അല്ലാതെ അനുവദിക്കില്ലെന്നും കലക്ടര്‍ വ്യക്തമാക്കി.
നിലവില്‍ പത്തനംതിട്ട ജില്ലയില്‍ മൂന്നുപേര്‍ മാത്രമാണ് കോവിഡ് ചികിത്സയിലുള്ളത്. 385പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 376പേര്‍ വീടുകളിലും 9പേര്‍ ആശുപത്രികളിലുമാണ്. അതേസമയം, കോട്ടയത്ത് 17പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 727പേര്‍ നിരീക്ഷണത്തിലാണ്.