യുപിയില്‍ ഗാന്ധിപ്രതിമ തകര്‍ത്തു. ഇന്ദിരാ മില്‍ റൗണ്ടാനയില്‍ സ്ഥാപിച്ചിരുന്ന മാര്‍ബിള്‍ പ്രതിമ സുഭാഷ് ചൗഹാന് എന്നയാളാണു തകര്‍ത്തത്.
സംഭവം നടക്കുന്പോള് ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പറയപ്പെടുന്നു.
പോലീസുകാരുള്‍പ്പെടെ നൂറുകണക്കിനുപേര്‍ നോക്കിനില്‍ക്കെയാണ് ഇയാളുടെ അതിക്രമങ്ങള്‍. ബൈക്കിലെത്തിയ ഇയാള്‍ തുടര്‍ന്നു സ്ഥലം വിടുകയും ചെയ്തു. സംഭവത്തില്‍ പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.