ഉമ്മൻ ചാണ്ടി വീണ്ടും ആശുപത്രിയിൽ; എല്ലാവരും പ്രാർഥിക്കണമെന്ന് മകൻ

ബെംഗളൂരു:  മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വൈറൽ ന്യൂമോണിയ സ്ഥിരീകരിച്ചതിനെത്തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മകൻ ചാണ്ടി ഉമ്മൻ അറിയിച്ചു.

ബെംഗളുരു സംപംഗി രാമ നഗരയിലുള്ള ഹെൽത്ത് കെയർ ഗ്ലോബൽ (എച്ച്‍ സി ജി) ആശുപത്രിയിലാണ് ഉമ്മൻ ചാണ്ടി ചികിത്സയിലുള്ളത്.സന്ദർശകർക്ക് നിയന്ത്രണമുണ്ട്.

എല്ലാവരും അദ്ദേഹത്തിനായി പ്രാർഥിക്കണമെന്നും ചാണ്ടി ഉമ്മൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

Related posts

Leave a Comment