‘ഉമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നസ്രിയ’, ഉമ്മയാണ് സുന്ദരിയെന്ന് പ്രേക്ഷകര്‍

ബാലതാരമായി വന്ന് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ വേറിട്ട കഥാപാത്രങ്ങള്‍ ചെയ്ത നടിയാണ് നസ്രിയ. പളുങ്ക് എന്ന ചിത്രത്തിലൂടെ ബിഗ്‌സ്‌ക്രീനിലെത്തിയ താരം പിന്നീട് റിയാലിറ്റി ഷോകളില്‍ അവതാരകയായും എത്തി.

പിന്നീട് നായികാ വേഷങ്ങളില്‍ സിനിമാ പ്രേമികളുടെ മനം കവര്‍ന്നു നസ്രിയ.മലയാളി പ്രേക്ഷകര്‍ക്കിടയില്‍ കുഞ്ഞു താരമാണ് ഇപ്പോഴും നസ്രിയ. തന്റെ വിശേഷങ്ങളെല്ലാം താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്.

ഫഹദിനെ വിവാഹം കഴിച്ചതോടെ സിനിമയില്‍ നിന്ന് മാറി നില്‍ക്കുമെന്ന് കരുതിയ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് കൂടെ എന്ന അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ നസ്രിയ ബിഗ്‌സ്‌ക്രീനില്‍ തിരികെ എത്തി.

പിന്നീട് ഫഹദിനൊപ്പം തന്നെ ട്രാന്‍സ് എന്ന ചിത്രത്തില്‍ വേഷമിട്ടു.

വിവാഹത്തിന് ശേഷമാണ് തെലുങ്ക് സിനിമയിലേക്ക് നസ്രിയ ചുവടു വച്ചത്. നാനി നായകനായെത്തിയ ചിത്രം മൊഴി മാറ്റി മലയാളത്തിലും എത്തിയിരുന്നു.

ഇപ്പോഴിതാ തന്റെ ഉമ്മയുടെ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് നസ്രിയ. ഉമ്മയ്‌ക്കൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.

https://www.instagram.com/p/CnmAf5cv3cq/

Related posts

Leave a Comment