ഉഭയസമ്മതത്തോടെയാണ് ലൈംഗിക ബന്ധം നടന്നത്, വിവാഹം കഴിച്ചതും മകനുള്ളതും യുവതി മറച്ചുവച്ചു; ഷിയാസിന്റെ മൊഴി

കാസര്‍കോട്:പരാതിക്കാരിയായ യുവതിക്ക് വിവാഹവാഗ്ദാനം നല്‍കിയിരുന്നതായി പീഡനക്കേസില്‍ അറസ്റ്റിലായ നടന്‍ ഷിയാസ് കരീമിന്റെ മൊഴി.

നേരത്തെ വിവാഹം കഴിച്ചതും മകനുള്ളതും പരാതിക്കാരി മറച്ചുവച്ചെന്ന് ഷിയാസ് പറഞ്ഞു. ലൈംഗിക പീഡനം നടന്നിട്ടില്ല. ഉഭയസമ്മതത്തോടെയാണ് ലൈംഗിക ബന്ധം നടന്നത്. യുവതിയില്‍നിന്ന് അഞ്ച് ലക്ഷം രൂപ വാങ്ങിയിട്ടുണ്ട്.

അവര്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന കാര്‍ വാങ്ങാന്‍ ഇത് ഉപയോഗിച്ചുവെന്നും മൊഴിയില്‍ പറയുന്നു. ഷിയാസിനെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും.

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്‌തെന്ന കേസില്‍ ബുധനാഴ്ചയാണ് ഷിയാസിനെ ചെന്നൈ വിമാനത്താവളത്തില്‍നിന്നു പിടികൂടിയത്.

ഷിയാസിനെതിരെ കേരള പോലീസ് തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ദുബായില്‍നിന്നു ചെന്നൈയില്‍ എത്തിയപ്പോള്‍ തടഞ്ഞുവച്ച്‌ കേരള പോലീസിനെ അറിയിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ ആറരയ്ക്കാണ് ഷിയാസിനെ കാസര്‍കോട് ചന്തേര സ്റ്റേഷനില്‍ എത്തിച്ചത്.

ഷിയാസിനു ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജസ്റ്റിസ് പി.ഗോപിനാഥാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഭീഷണിപ്പെടുത്തി വന്‍തുക വാങ്ങാനാണ് യുവതി അടുപ്പം സ്ഥാപിച്ചതെന്ന് ഷിയാസ് ജാമ്യാപേക്ഷയില്‍ പറഞ്ഞു.

എറണാകുളത്ത് ഫിറ്റ്‌നസ് ഇന്‍സ്ട്രക്ടറായ കാസര്‍കോട് പടന്ന സ്വദേശിനിയാണ് ഷിയാസിനെതിരെ കഴിഞ്ഞമാസം ചന്തേര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

Related posts

Leave a Comment