ഉദ്യോഗസ്ഥര്‍ രാജ്ഭവന്‍‍ മാര്‍ച്ചില്‍ പങ്കെടുത്തത് പഞ്ച് ചെയ്ത ജോലിയില്‍ കയറിയിരുന്നോ; ഇവര്‍ക്കതിരെ എന്ത് നടപടിയെടുത്തു; വിശദീകരണം തേടി ഗവര്‍ണര്‍

തിരുവനന്തപുരം : രാജ്ഭവന്‍ മാര്‍ച്ചില്‍ സര്‍വീസ് ചട്ടം ലംഘിച്ച്‌ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് ചീഫ് സെക്രട്ടറിയോട് തേടി ഗവര്‍ണര്‍.

പഞ്ച് ചെയ്ത് ഡ്യൂട്ടിയില്‍ പ്രവേശിച്ചശേഷം ഈ ജീവനക്കാര്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കുകയായിരുന്നു. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.

എല്‍ഡിഎഫ് നടത്തിയ രാജ്ഭവന്‍ ഉപരോധത്തില്‍ സെക്രട്ടറിയേറ്റിലെ ഏഴ് ഉന്നത ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്.

ഇവര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും രാജ്ഭവന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കത്തില്‍ ചോദിച്ചിട്ടുണ്ട്. ജോലിക്ക് കയറാനായി ഓഫിസിലെത്തി പഞ്ച് ചെയ്ത ശേഷമാണോ ജീവനക്കാര്‍ സമരത്തിനെത്തിയത്.

ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടി വ്യക്തമാക്കണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്തതിന്റെ വീഡിയോയും ഫോട്ടോകളും ബിജെപി കഴിഞ്ഞ ദിവസം പുറത്തുവിടുകയും ഇത് സംബന്ധിച്ച്‌ ഗവര്‍ണര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.

ചീഫ് സെക്രട്ടറിക്കും ഇതുസംബന്ധിച്ച്‌ പരാതി നല്‍കിയി്ട്ടുണ്ട്.

Related posts

Leave a Comment