ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള കൂട്ടുകെട്ട്; മുഖം നോക്കാതെ നടപടി എടുക്കുമെന്നും പി എ മുഹമ്മദ് റിയാസ്

ഉദ്യോഗസ്ഥരും കരാറുകാരും തമ്മില്‍ ചില കൂട്ടുകെട്ട് ഉണ്ടെന്നും ഈ പ്രശ്നത്തിനെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്നും പി എ മുഹമ്മദ് റിയാസ്.കരാറുകാര്‍ എംഎല്‍എ മാരുടെ ശുപാര്‍ശകളുമായി എത്താന്‍ പാടില്ല.അത് ഭാവിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കും. ഇത് എവിടെ ഉണ്ടായാലും നടപടി എടുക്കും. റോഡിന് സ്ഥലമേറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ മറ്റ് വകുപ്പുകളുമായി ഏകോപനം സൃഷ്ടിക്കും.ഇതിനായി എല്ലാ ജില്ലകളിലും വര്‍ഷത്തില്‍ മൂന്ന് തവണ യോഗം ചേരുമെന്നും മന്ത്രി

ദേശീയ പാത ആറ് വരിയാക്കാന്‍ ഭൂരിഭാഗവും ദേശീയ പാത അതോറിറ്റിക്ക് കൈമാറി. അതിനാല്‍ റോഡില്‍ കുഴി വന്നാല്‍ പൊതുമരാമത്ത് വകുപ്പിന് ചെയ്യാന്‍ കഴിയില്ല.നിലവില്‍ റോഡ് ആരുടേതാണെങ്കിലും പഴി പൊതുമരാമത്ത് വകുപ്പിനാണ് കിട്ടുന്നതെന്നും വകുപ്പിന് കീഴിലുള്ള റോഡുകളിലെ അറ്റകുറ്റപ്പണിക്ക് റണിങ് കോണ്‍ട്രാക്‌ട് നല്‍കുമെന്നും പി എ മുഹമ്മദ് റിയാസ്.

Related posts

Leave a Comment