തിരുവനന്തപുരം: ഉത്രവധക്കേസിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പാമ്ബ് കടിയേറ്റുള്ള മരണങ്ങള് ഇനി അന്വേഷിക്കും. പാനപ് കടിയേറ്റുള്ള മരണങ്ങള് പരിശോധിക്കാന്‍ പോലീസ് മാനദണ്ഡങ്ങള്‍ തയാറാക്കാനായി സ്ഥാന പോലീസ് മേധാവി അനില്‍കാന്ത് നിര്‍ദേശം നല്കി. മരണം സ്വാഭാവികമോ, അപകടമോ, കൊലപാതകമോ എന്ന് പരിശോധിക്കാനുള്ള മാനദണ്ഡങ്ങളാണ് തയാറാക്കുന്നത്.
ഉത്രയെ കൊന്നതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് കരുതുന്നത്. അതിനാലാണ് മാനദണ്ഡങ്ങള്‍ തയാറാക്കാന്‍ ഒരുങ്ങുന്നത്.
അതേസമയം, ഉത്ര വധക്കേസില്‍ പ്രതി സൂരജിന്റെ ശിക്ഷ ഇന്നു വിധിക്കും. കൊല്ലം അഡീഷല്‍ സെഷന്‍സ് കോടതി ജഡ്ജി എ. മനോജാണ് ശിക്ഷ പ്രഖ്യാപിക്കുക. പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു.
കൊലപാതകം, കൊലപാതകശ്രമം, തെളിവു നശിപ്പിക്കല്‍ തുടങ്ങി പ്രോ സിക്യൂഷന് ചുമത്തിയ അഞ്ചില്‍ നാല് കുറ്റങ്ങളും സംശയാതീതമായി തെളിയിക്കപ്പെട്ടു. ഗൂഢാലോചനയോടെയുള്ള കൊലപാതകം (302), നരഹത്യാശ്രമം (307), കഠിനമായ ദേഹോപദ്രവം (326), വനം-വന്യജീവി ആക്ട് (115) എന്നിവ പ്രകാരമാണ് കേസ്. സംസ്ഥാനത്ത് പാമ്ബിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ ആദ്യകേസാണിത്.