ഉത്രവധക്കേസ്; അന്വേഷണ സംഘത്തിനു പൊലീസ് മേധാവിയുടെ അഭിനന്ദനവും സമ്മാനവും

കൊല്ലം: ഉത്രവധക്കേസ് അന്വേഷിച്ച സംഘത്തിനു പൊലീസ് മേധാവിയുടെ അഭിനന്ദനവും സമ്മാനവും നല്‍കി. റൂറല്‍ ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അംഗീകാരം ലഭിച്ചത്. പാരിതോഷികമായി ലഭിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി.

അഞ്ചല്‍ ഏറം സ്വദേശിനിയായ ഉത്രയെ മേയ് ഏഴിനാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ ബന്ധുക്കള്‍ കണ്ടെത്തിയത്. ഉത്രയുടെ മരണത്തിനു ശേഷം ഭര്‍ത്താവ് സൂരജിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കുടുംബം അന്വേഷണം ആവശ്യപ്പെട്ട് അഞ്ചല്‍ പൊലീസിനെ സമീപിച്ചെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ശേഷം റൂറല്‍ എസ്.പി ഹരിശങ്കറിനെ നേരില്‍ കണ്ട് പരാതി നല്‍കി.
അന്വേഷണത്തിനു ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ.അശോകന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയമിച്ചു. ദൃക്സാക്ഷികളില്ലാത്ത കൊലപാതകമായിനാല്‍ ശാസ്ത്രീയ തെളിവുകള്‍ മാത്രമായിരുന്നു ഉദ്യോഗസ്ഥര്‍ക്ക് വെല്ലുവിളി. പ്രതികളെ പിടി കൂടിയതിനു മാത്രമല്ല അതിവേഗത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനും ഇരുപത്തിമൂന്നംഗ അന്വേഷണ സംഘത്തെ ഡിജിപി പ്രത്യേകം അഭിനന്ദനം അറിയിച്ചു.

Related posts

Leave a Comment