കൊല്ലം > ഉത്രയെ കൊലപ്പെടുത്തിയത് താനാണെന്ന് പരസ്യമായി സമ്മതിച്ച് പ്രതി അടൂര്‍ പറക്കോട് ശ്രീസൂര്യയില്‍ സൂരജ് (27). മാധ്യമങ്ങളോട് ആയിരുന്നു സൂരജിന്റെ കുറ്റസമ്മതം. വനം വകുപ്പിന്റെ തെളിവെടുപ്പിനിടെ കരഞ്ഞുകൊണ്ടായിരുന്നു പ്രതികരണം. എന്നാല്‍, എന്താണ് കൊലപാതകത്തിന് പിന്നിലുള്ള കാരണമെന്നുള്ള ചോദ്യത്തിന് അങ്ങനെയൊന്നുമില്ലെന്നായിരുന്നു സൂരജിന്റെ മറുപടി.
സംഭവത്തില്‍ വന്‍ ആസൂത്രണമാണ് പ്രതി നടത്തിയത്. പാമ്ബിനെ കൈകാര്യം ചെയ്യാന്‍ യു ട്യൂബ് പഠനം മുതല്‍ കൈകളുടെ ചലന പരിശീലനം വരെ നടത്തിയ ശേഷമാണ് ഇയാള്‍ മൂന്നാമത്തെ ശ്രമത്തിലാണ് ഭാര്യ അഞ്ചല്‍ ഏറം വെള്ളിശ്ശേരില്‍ വീട്ടില്‍ ഉത്ര (25) യെ കൊലപ്പെടുത്തിയത്. മേയ് 7നു പുലര്‍ച്ചെ ഉറങ്ങിക്കിടന്ന ഉത്രയുടെ ഇടതുകൈത്തണ്ടയില്‍ മൂര്‍ഖനെക്കൊണ്ടു കടിപ്പിക്കുകയായിരുന്നു സൂരജ് ജ് എന്നാണു പൊലീസ് പറഞ്ഞത്. തലേദിവസം ഉത്രയുടെ വീട്ടിലെത്തുമ്ബോള്‍ സൂരജിന്റെ കയ്യില്‍ വലിയ ബാഗുണ്ടായിരുന്നു. പാമ്ബിനെ സൂക്ഷിച്ച കുപ്പി ഇതിലുണ്ടായിരുന്നുവെന്നാണു കരുതുന്നത്. ഇത് കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ സൂക്ഷിച്ചു.
രാത്രി വീട്ടില്‍ എല്ലാവര്‍ക്കും സൂരജ് ജ്യൂസ് ഉണ്ടാക്കിക്കൊടുത്തു. സൂരജ് കുടിച്ചില്ല. ആ പങ്കു കൂടി ഉത്രയെക്കൊണ്ടു കുടിപ്പിച്ചു. ഉറങ്ങുന്നതിനു മുന്‍പ് തലവേദനിക്കുന്നു എന്നു പറഞ്ഞ ഉത്രയ്ക്കു താന്‍ മരുന്നു നല്‍കിയതായി ഇയാള്‍ സമ്മതിച്ചു. ഉറക്കത്തില്‍ പാമ്ബുകടിയേറ്റ ഉത്ര മരണത്തിലേക്കു നീങ്ങുന്നത് ഉറങ്ങാതെ നോക്കിയിരിക്കുകയായിരുന്നു സൂരജെന്നു പൊലീസ് പറയുന്നു. രാവിലെ ആറരയോടെ കിടപ്പുമുറിയിലെത്തിയ ഉത്രയുടെ അമ്മയാണ് മകളെ ചലനമറ്റ നിലയില്‍ കണ്ടെത്തുന്നത്. അപ്പോള്‍ സൂരജ് വീട്ടിലുണ്ടായിരുന്നില്ല.
ഉത്രയെ പാമ്ബുകടിപ്പിക്കാന്‍ ഫെബ്രുവരി 29 നാണ് സൂരജ് ആദ്യശ്രമം നടത്തിയത്. അന്ന് സൂരജിന്റെ വീട്ടില്‍ സ്റ്റെയര്‍കെയ്സില്‍ പാമ്ബിനെ കണ്ട് ഉത്ര ബഹളം വച്ചതോടെ ശ്രമം പരാജയപ്പെട്ടു. സൂരജ് വന്നു പാമ്ബിനെ പ്ലാസ്റ്റിക് കവറിലാക്കി കൊണ്ടുപോയി. മാര്‍ച്ച് 2നു വീണ്ടും ശ്രമമുണ്ടായി. അന്ന് ഉത്രയെ പാമ്ബു കടിച്ചു. മണിക്കൂറുകള്‍ വൈകിയാണ് ആശുപത്രിയിലെത്തിച്ചതെങ്കിലും യുവതി അതിജീവിച്ചു. ഇതിന്റെ തുടര്‍ ചികിത്സയ്ക്കായി മാതാപിതാക്കള്‍ക്കൊപ്പം സ്വന്തം വീട്ടില്‍ താമസിക്കുമ്ബോഴാണു വീണ്ടും കടിയേല്‍ക്കുന്നത്.