ഉത്രയെ കടിച്ച പാമ്പിന്റെ ജഡം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും

കൊല്ലം | അഞ്ചലില്‍ ഭാര്യയെ കൊല്ലാന്‍ ഭര്‍ത്താവ് കടിപ്പിച്ച വിഷപാമ്പിന്റെ ജഡം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും. ഉത്ര കേസ് അന്വേഷണത്തിന്റെ ഭാഗമായി ഫോറന്‍സിക് വിദഗ്ധരുടെ സാന്നിധ്യത്തില്‍ വെറ്ററനറി ഡോക്ടര്‍മാരാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുക. ശാസ്ത്രീയ തെളിവെടുപ്പിന്റെ ഭാഗമായാണ് പോസ്റ്റ്‌മോര്‍ട്ടം. ഉത്രയുടെ ലക്ഷകണക്കിന് രൂപാ വിലവരുന്ന സ്വത്ത് ഭര്‍ത്താവായ പ്രതി സൂരജ് തട്ടിയെടുക്കാന്‍ കരുതിക്കൂട്ടി കൊല നടത്തിയതെന്നാണ് റിമാന്റ് റിപ്പോര്‍ട്ട്. കൊലപാതകത്തിന് സഹായം നല്‍കിയതില്‍ മുഖ്യപങ്ക് പാമ്പ് ആടിയ്ക്കാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിനിടെ ഇവരുടെ കുട്ടിയെ സൂരജിന്റെ കുടുംബത്തില്‍ നിന്ന് ഏറ്റെടുത്ത് പോലീസ് ഉത്രയുടെ കുടുംബത്തിന് കൈമാറും. ഇന്നലെ കാണാതായ ഉത്രയുടെ മകനും പ്രതി സൂരജിന്റെ അമ്മയും തിരിച്ചെത്തി. എറണാകുളത്ത് വക്കീലിനെ കാണാന്‍ പോയതാണ് എന്നാണ് കുടുംബത്തിന്റെ വാദം. ബന്ധുവീട്ടിലായിരുന്ന കുട്ടിയെ സൂരജിന്റെ അടൂരിലെ വീട്ടില്‍ എത്തിച്ചു. സൂരജിന്റെ അച്ഛന്‍ സുരേന്ദ്രന്‍ ആണ് കുട്ടിയെ തിരികെ എത്തിച്ചത്. പോലീസ് സാന്നിധ്യത്തിലാണ് കുഞ്ഞിനെ കൊണ്ടുവന്നത്. ചൈല്‍ഡ് ലൈന്‍ നിര്‍ദേശത്തില്‍ പോലീസ് ഇന്ന് കുട്ടിയെ ഉത്രയുടെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് കൈമാറും.

Related posts

Leave a Comment